തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള 9941 പ്രൈമറി സ്കൂളുകളിൽ കിഫ്ബി സഹായധനത്തോടെ ഹൈടെക് ലാബുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. എട്ടു മുതൽ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കിയതിന്റെ തുടർച്ചയായാണിത്. ഇതിനായി 55086 ലാപ്ടോപ്പുകളും യുഎസ്ബി സ്പീക്കറുകളും 23170 പ്രൊജക്ടറുകളും വാങ്ങാൻ കൈറ്റ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയിലായിരുന്നു തീരുമാനം. സ്കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി് 76349 അധ്യാപകർക്ക് പരിശീലനം നൽകുമെന്ന് കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത് അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നികുതി ഉൾപ്പെടെ 204.9 കോടിക്കാണ് ടെൻഡർ നൽകിയത്. അഞ്ച് വർഷത്തെ വാറന്റിയുണ്ട്. നിശ്ചിത സമയത്തിനകം സ്കൂളുകളിൽ നിന്നുള്ള പരാതി പരിഹരിച്ചില്ലെങ്കിൽ ദിവസം 100 രുപ നിക്കിൽ കമ്പനികൾ പിഴ നൽകണം. എല്ലാ ഐസിടി ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് അൻവർ സാദത്ത് വ്യക്തമാക്കി. ദേശീയതലത്തിൽ മത്സരാധിഷ്ഠിത ടെൻഡറിൽ ലാപ്ടോപ്പുകൾ നൽകാൻ നാല് ബ്രാൻഡുകളും പ്രൊജക്ടറുകൾക്ക് അഞ്ച് ബ്രാൻഡുകളും പങ്കെടുത്തു. ലാപ്ടോപ്പുകൾക്കുള്ള ടെൻഡർ കെൽട്രോണിന് ലഭിച്ചു. 23638 രൂപയ്ക്ക് എയ്സർ ലാപ്ടോപ്പുകൾ നൽകും. മൾട്ടിമീഡിയ പ്രൊജക്ടർ നൽകാനുള്ള കരാർ അഗ്മാ ടെല്ലിനാണ്. 16590 രൂപയ്ക്ക് ബെൻക്വാ പ്രൊജക്ടറാണ് നൽകുന്നത്. യുഎസ്ബി സ്പീക്കർ ടെൻഡറും കെൽട്രോണിന് ലഭിച്ചു. Content Highlights:9941 primary school to high tech by july, school education, ICT in Schools
from mathrubhumi.latestnews.rssfeed http://bit.ly/2M18Ajp
via
IFTTT
No comments:
Post a Comment