കീടങ്ങള്‍ നിറഞ്ഞ 1800 ചാക്ക് അരി ഗോണൗണിൽനിന്ന് നീക്കം ചെയ്തു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

കീടങ്ങള്‍ നിറഞ്ഞ 1800 ചാക്ക് അരി ഗോണൗണിൽനിന്ന് നീക്കം ചെയ്തു

കണ്ണൂർ: എറണാകുളം മൂവാറ്റുപുഴയിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽനിന്ന് 1800 ചാക്ക് അരി ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നീക്കംചെയ്തു. എറണാകുളം സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയിൽ വിതരണംചെയ്ത 50 ചാക്ക് റേഷനരിയിൽ പുഴുക്കളും കണ്ടെത്തി. പ്രളയത്തിൽ വെള്ളംകയറി നശിച്ച അരിയാണിതെന്നാണ് സംശയം. വിനോദ് എന്ന ലൈസൻസിയുടെ കടയിൽ ലഭിച്ച 39 ചാക്കിലാണ് ആദ്യം പുഴുക്കളും പുഴുക്കട്ടയും കണ്ടെത്തിയത്. പിന്നീട് മറ്റൊരു കടയിൽ ഇത്തരം ഏഴ് ചാക്ക് അരിയും കണ്ടെത്തി. റേഷനിങ് ഓഫീസറുടെ റിപ്പോർട്ടനുസരിച്ച് ജില്ലാ സപ്ലൈ ഓഫീസർ പരിശോധിച്ച് സ്ഥിരീകരിച്ചു. പുഴു കയറിയ അരി വിതരണംചെയ്യരുതെന്ന് ലൈസൻസികൾക്ക് കർശന നിർദേശംനൽകി. ഒരേ മില്ലിൽനിന്ന് വിതരണംചെയ്ത അരിയിലാണ് കീടബാധയും പുഴുവും കണ്ടെത്തിയത്. ഇ-ടെൻഡർവഴി എത്തിച്ച അരിയാണ് ഗോഡൗണിൽ കീടങ്ങൾ നിറഞ്ഞനിലയിൽ കണ്ടെത്തിയത്. ഇവ തിരിച്ചെടുക്കുന്നതിന് സപ്ലൈകോയും സിവിൽ സപ്ലൈസും നടപടി തുടങ്ങി. മില്ലിൽനിന്ന് കുത്തിയെടുക്കുന്ന അരിക്ക് ആറുമാസം ഒരുത്തരത്തിലുള്ള കീടബാധയും ഉണ്ടാകാറില്ല. എന്നാൽ, നനഞ്ഞ അരിയാണെങ്കിൽ പൂപ്പൽ പിടിക്കാനും പുഴുകയറാനും സാധ്യതയേറെയാണ്. പ്രളയത്തിൽ നശിച്ച 50,000 ടൺ അരി ചെറിയവിലയ്ക്ക് ഒരു കമ്പനി ഏറ്റെടുത്തിരുന്നു. അവരുമായി ബന്ധമുള്ള കമ്പനി വിതരണംചെയ്ത അരിയിലാണ് ഇപ്പോൾ പുഴുക്കളെ കണ്ടെത്തിയത്. ഈ ബാച്ചിലുള്ള മുഴുവൻ അരിയും പരിശോധിക്കാൻ ഭക്ഷ്യവകുപ്പ് നിർദേശംനൽകി. മില്ലിൽനിന്ന് അരി ഗോഡൗണിൽ കൊണ്ടുപോകുന്നതിനുമുമ്പ് ഗുണമേന്മ പരിശോധന നടത്തണം. ഇതിൽ വീഴ്ചവന്നതായാണ് സംശയം. പ്രളയത്തിൽ കേടായ അരി ഏറ്റെടുത്ത കമ്പനി വൃത്തിയാക്കിയശേഷം വീണ്ടും വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്. ഇത് വിവാദമാകുയും കോടതി ഇടപെടുകയുംചെയ്തു. ഇത്തരത്തിൽ അരി വിപണിയിലെത്തില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ഭക്ഷ്യവകുപ്പിന് നിർദേശംനൽകിയിരുന്നു. കേടായ അരി കേരളത്തിലേക്ക് കടത്താൻ സാധ്യതയുണ്ടെന്ന വിവരമനുസരിച്ച് സപ്ലൈകോ വിജിലൻസ് കോയമ്പത്തൂരിലെ ഒരു മില്ലിൽ ജനുവരി 23-ന് പരിശോധന നടത്തുകയും 17 ലോഡ് അരി പിടികൂടുകയും ചെയ്തു. വൃത്തിയാക്കിയശേഷം കേരളത്തിലേക്ക് കടത്താൻ തയ്യാറാക്കിയ നിലയിലായിരുന്നു ഇത്. അന്വേഷിക്കും ഗുണമേന്മ ഉറപ്പാക്കുന്നതിൽ ആർക്കാണ് വീഴ്ചപറ്റിയതെന്ന് പരിശോധിച്ച് നടപടിയെടുക്കും. പ്രളയത്തിൽ നശിച്ച അരി വിപണിയിലെത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.- ഭക്ഷ്യമന്ത്രി പി. തിലോത്തമൻ Content Highlights:civil supplies godown-damaged 1800 sack rice removed


from mathrubhumi.latestnews.rssfeed http://bit.ly/2YBlcPy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages