മുംബൈ: ലോക് സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ വ്യക്തമായ ലീഡ് നേടിയതോടെ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 40,000വും നിഫ്റ്റി 12,000വും കടന്നു. സെൻസെക്സ് 900 പോയന്റോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും മികച്ച നേട്ടത്തിലാണ്. 2014ലെ വോട്ടെണ്ണൽ ദിനത്തിലും ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയിരുന്നു. അന്ന് എൻഡിഎ അധികാരത്തിലെത്തിയപ്പോൾ സെൻസെക്സ് 25,000 മറികടന്നു. ബിഎസ്ഇയിലെ 1324 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 821 ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്ക്, ഇൻഫ്ര, ഊർജം, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടത്തിൽ. യെസ് ബാങ്ക്, എൽആന്റ്ടി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, റിലയൻസ്, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐടിസി, വേദാന്ത, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ടിസിഎസ്, ബജാജ് ഓട്ടോ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2JXMqMo
via
IFTTT
No comments:
Post a Comment