ലഖ്നൗ: പോലീസ് സ്റ്റേഷനിൽ ഒരു സംഘം മോഷ്ടാക്കൾ നടത്തിയ വൻ കവർച്ച കണ്ടുപിടിച്ചത് ഒന്നര ദിവസത്തിന് ശേഷം. പോലീസ് സ്റ്റേഷനിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ്മോഷണം പോയത്. പോലീസ് സ്റ്റേഷൻ കെട്ടിട സമുച്ചയത്തിൽ തന്നെയുള്ള സ്റ്റോർ മുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് സംഭവം നടന്നത്. മെയ് 20 ന് രാവിലെ സ്റ്റോർ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ട സ്റ്റോർ ഇൻ ചാർജാണ് സംഭവം സ്റ്റേഷനിലറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ രജിസ്റ്ററിൽ ഒത്തു നോക്കിയ ശേഷം മോഷണം പോയ വസ്തുക്കളുടെ കണക്കെടുത്തു. മെയ് 18 ന് രാത്രിയിലാണ് മോഷണം നടന്നത്. രണ്ട് ഗ്യാസ് സിലിണ്ടറുകൾ, വലുതും ചെറുതുമായ 90 ബാറ്ററികൾ, പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, നാല് ഹൈ ഡെഫിനിഷൻ സിസിടിവി ക്യാമറകൾ, ഒരു ജുഗാഡ്വാഹനം, സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്സന്റ്, ഹോണ്ട സിറ്റി കാറുകളുടെ വിവിധ ഭാഗങ്ങൾഎന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. രണ്ടു സ്ത്രീകളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഷൻ പരിസരത്ത് ചില നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയമായതിനാൽ വരുന്നതും പോകുന്നതുമായ ആളുകളെ കുറിച്ച് കൃത്യമായ കണക്കെടുക്കാൻ കാലതാമസം നേരിടും. തിരഞ്ഞെടുപ്പനുബന്ധ ജോലികൾക്കായി പോലീസുദ്യോസ്ഥരെ മറ്റിടങ്ങളിൽ വിന്യസിച്ചിരിക്കുന്നതും മോഷ്ടാക്കൾക്ക് സഹായമായി എന്നാണ് കരുതുന്നത്. Content Highlights: Burglars strike at Sahibabad police station
from mathrubhumi.latestnews.rssfeed http://bit.ly/2QcQGIX
via
IFTTT
No comments:
Post a Comment