മുംബൈ: എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കുതിച്ച വിപണി കഴിഞ്ഞ ദിവസം 400 ഓളം പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 47 പോയന്റ് ഉയർന്ന് 39017ലും നിഫ്റ്റി 2 പോയന്റ് താഴ്ന്ന് 11706ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 690 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 778 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ലോഹം, എഫ്എംസിജി, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേരിയ നഷ്ടത്തിലാണ്. ഊർജം, ഇൻഫ്ര, ഫാർമ ഓഹരികളാണ് കാര്യമായ നേട്ടത്തിൽ. ബിപിസിഎൽ, ഒഎൻജിസി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, റിലയൻസ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, പവർ ഗ്രിഡ്, ആക്സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, സിപ്ല, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex trades around 39,000
from mathrubhumi.latestnews.rssfeed http://bit.ly/30xiyvX
via
IFTTT
No comments:
Post a Comment