ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനും മക്കളായഅഖിലേഷ് യാദവിനും പ്രതീക് യാദവിനും സിബിഐയുടെ ക്ലീൻ ചിറ്റ്. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുലായം സിങ് യാദവിനും മക്കൾക്കുമെതിരെയുള്ള കേസിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഇവർക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ സാധിക്കാത്തതു കൊണ്ട് 2013 ഓഗസ്റ്റിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ കേസ് അവസാനിപ്പിരുന്നതായിസിബിഐ സമർപ്പിച്ച സത്യവാങ് മൂലത്തിൽ പറയുന്നു. യാദവിനും മക്കൾക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ കമ്മിഷൻ കേസിൽ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ലെന്നും സിബിഐ സത്യവാങ്മൂലത്തിൽ പറയുന്നു. 2013 ഓഗസ്റ്റിന് ശേഷം ഇവർക്കെതിരെ ഒരന്വേഷണവും നടന്നിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. Content Highlights: CBI clean chit for Mulayam Yadav, Akhilesh in assets case
from mathrubhumi.latestnews.rssfeed http://bit.ly/2w9TjBV
via
IFTTT
No comments:
Post a Comment