ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതം കാണിക്കുന്നുവെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം നിലനിൽക്കെയാണ് പ്രണബ് മുഖർജിയുടെ പ്രശംസ എന്നത് ശ്രദ്ധേയമാണ്. സുകുമാർ സെൻ മുതൽ നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണർ വെരയുള്ളവർ നല്ല നിലയിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഭരണനിർവഹണ സമിതിയാണ് എല്ലാവരേയും നിയമിക്കുന്നത്. അവർ അവരുടെ ജോലി ഭംഗിയായി നിറവേറ്റുന്നു. നിങ്ങൾ അവരെ വിമർശിക്കേണ്ടതില്ല. വളരെ കൃത്യതയാർന്ന തിരഞ്ഞെടുപ്പാണ് നടന്നതെന്നും പ്രണബ് മുഖർജി പറഞ്ഞു. ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മുൻ രാഷ്ട്രപതിയുടെ ഇത്തരത്തിലുള്ള പ്രസ്താവന. സ്ഥാപനങ്ങളെല്ലാം മികച്ചതാണ്. വർഷങ്ങളെടുത്ത് നിർമിച്ചെടുത്തതാണ് അവ. ഒരു മോശപ്പെട്ട തൊഴിലാളി തന്റെ പണി ആയുധങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും.അതേ സമയം നല്ലൊരു തൊഴിലാളിക്ക് ഈ ഉപകരണങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അറിയുമെന്നും മുഖർജി പറഞ്ഞു. Content Highlights:Amid Opposition Uproar, Pranab Mukherjee Praises "Perfect" Elections
from mathrubhumi.latestnews.rssfeed http://bit.ly/2YLYapt
via
IFTTT
No comments:
Post a Comment