ബര്‍ഗറിൽ കുപ്പിച്ചില്ലെന്ന് പരാതി; തൊണ്ടയില്‍ മുറിവേറ്റ യുവാവ് ആശുപത്രിയിൽ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

ബര്‍ഗറിൽ കുപ്പിച്ചില്ലെന്ന് പരാതി; തൊണ്ടയില്‍ മുറിവേറ്റ യുവാവ് ആശുപത്രിയിൽ

പുണെ: ബർഗർ കഴിച്ച് തൊണ്ടയിൽ മുറിവേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ് പോലീസിൽ പരാതി നൽകി. സജിത് പത്താൻ എന്ന യുവാവാണ് പുണെ എഫ്സി റോഡിലെ ബർഗർ കിങ് ഔട്ട്ലെറ്റിനെതിരെ ശനിയാഴ്ച പരാതി നൽകിയത്. ബർഗറിലുണ്ടായിരുന്ന ചില്ലുകഷണങ്ങളാണ് തൊണ്ടയിൽ മുറിവേൽക്കാൻ കാരണമെന്നാണ് പരാതിയിൽ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ സജിത് കഴിഞ്ഞ ബുധനാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയത്. ബർഗർ കഴിക്കാനാരംഭിച്ചയുടൻ തന്നെ ചുമയ്ക്കാനാരംഭിച്ചു. തൊണ്ടയിൽ വേദന അുഭവപ്പെടുകയും തുടർന്ന് ചോര തുപ്പുകയും ചെയ്തു.തൊണ്ടയിൽ എന്തോ കുടുങ്ങിയെന്ന് മനസിലായതിനെ തുടർന്ന് ബർഗർ പരിശോധിച്ച സുഹൃത്തുക്കളാണ് ചില്ലുകഷണങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെസജിത്തിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സഹ്യാദ്രി ഹോസ്പിറ്റലിലേക്ക് മാറ്റി. ചികിത്സയ്ക്കായി എത്തിയ ദിവസം 15,000 രൂപ ചെലവായെന്നും സജിത് പറഞ്ഞു.അടുത്ത ദിവസം കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിൽ എത്തേണ്ടി വന്നുവെന്നും ഇരട്ടി പണം ആവശ്യമായെന്നും എന്നാൽ ശരീരത്തിനുള്ളിലെത്തിയ ചില്ലുകഷണങ്ങൾ തനിയെ പുറത്തേക്ക് പോകുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും സജിത് പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വിശദമായ മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ ലഭിച്ചതിനു ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബർഗർ ഔട്ട്ലെറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. Content Highlights: Pune manspits blood, biting intoburger with glass pieces


from mathrubhumi.latestnews.rssfeed http://bit.ly/2Hs9ocK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages