വധശ്രമത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചന- സി.ഒ.ടി നസീര്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, May 22, 2019

വധശ്രമത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചന- സി.ഒ.ടി നസീര്‍

കോഴിക്കോട്: തനിക്ക് നേരെ നടന്ന അക്രമത്തിന് പിന്നിൽ സി.പി.എം ഗൂഢാലോചനയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീർ. തലശ്ശേരി, കൊളശ്ശേരി ലോക്കൽ കമ്മിറ്റി അംഗങ്ങളും തലശ്ശേരിയിലെ മറ്റൊരു പ്രമുഖ സി.പി.എം നേതാവുമാണ് വധശ്രമത്തിൽ ഗൂഢാലോചന നടത്തിയത്. മൂന്ന് പേരാണ് തന്നെ അക്രമിച്ചത്. അവരെ തിരിച്ചറിയാം. പി. ജയരാജന് സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. അക്രമികൾ തന്നെ ദിവസങ്ങളായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന വിവരംലഭിച്ചിരുന്നുവെന്നും സി.ഒ.ടി നസീർ പറഞ്ഞു. മൂന്ന് പേരെ പിടിച്ച് കേസ് ഒതുക്കാനാണ് ശ്രമം. അങ്ങനെയാവുമ്പോൽ ഗൂഢാലോചന തെളിയിക്കപ്പെടില്ല. ഇത് ചെയ്യിച്ച ആളുകളുണ്ട്. അവരെ പുറത്ത് കൊണ്ട് വരണം.സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പാർട്ടി അന്വേഷിക്കുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞത്. പാർട്ടി അന്വേഷണത്തേക്കാൾ കൃത്യമായി പോലീസ് അന്വേഷണമാണ് വരേണ്ടത്. എന്നാൽ മൊഴി രേഖപ്പടുത്തിയതല്ലാതെ പിന്നെ ആരും വന്നിട്ടില്ലെന്നും സി.ഒ.ടി നസീർ പറഞ്ഞു. മത്സരിക്കുന്ന സമയത്ത് പല ഭീഷണികളും വന്നിരുന്നു. പുതിയ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് അടിച്ചൊതുക്കാനാണ് ഇത്തരത്തിലുള്ള നടപടിയെന്നും സി.ഒ.ടി നസീർ പറഞ്ഞു. Content Highlights:COT Naseer,CPM, Vadakara, Lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2X1oWcW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages