കൊടുങ്ങല്ലൂർ:ചേരമാൻ ജുമാ മസ്ജിദിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ മഹല്ല് കമ്മിറ്റിക്ക് പോലീസിന്റെ കത്ത്. ഇന്റലിജൻസ് ബ്യൂറോയുടെ നിർദേശത്തെത്തുടർന്ന് കൊടുങ്ങല്ലൂർ എസ്.ഐ. ആണ് പത്ത് നിർദേശങ്ങളടങ്ങിയ കത്ത് നൽകിയിട്ടുള്ളത്. നിർദേശങ്ങളിന്മേൽ ചർച്ച നടത്തുവാൻ മഹല്ല് കമ്മിറ്റി അടിയന്തര യോഗം ചേരും. ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പാലക്കാട്ടുനിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് ചേരമാൻ പള്ളിക്ക് സുരക്ഷ ശക്തമാക്കാൻ പോലീസ് നിർദേശം നൽകിയത്. റിയാസ് ഏതാനും നാളുകൾ കൊടുങ്ങല്ലൂരിൽ തങ്ങിയതായുള്ള വെളിപ്പെടുത്തലുകൾ സ്ഥിരീകരിച്ചതോടെ രഹസ്യാന്വേഷണ വിഭാഗം നഗരത്തിലും പരിസരങ്ങളിലും വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. കൊടുങ്ങല്ലൂരിലെ ചിലർ ഇപ്പോഴും നിരീക്ഷണത്തിലാണെന്നറിയുന്നു. പള്ളിയിലെ ഗേറ്റുകളുടെ എണ്ണം രണ്ടായി കുറച്ച് മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കുക, സന്ദർശകരുടെ ബാഗുകളും മറ്റും സൂക്ഷിക്കാൻ ക്ലോക്ക് റൂം പണിയുക, പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, സന്ദർശകരായ സ്ത്രീകളെ പരിശോധിക്കാൻ വനിതാ ജീവനക്കാരെ നിയോഗിക്കുക, പാർക്കിങ് മൈതാനത്ത് വന്നുപോകുന്ന വാഹനങ്ങളുടെ നമ്പറും ഡ്രൈവറുടെ വിവരങ്ങളും കൃത്യമായി സൂക്ഷിക്കുക, മിറർ ചെക്കിങ് സംവിധാനം ഏർപ്പെടുത്തുക, കാവൽക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പോലീസ് നൽകിയിട്ടുള്ളത്. Content Highlights:cheraman masjid kodungallur police advises to intensify security after intelligence bureau report,riyas aboobacker arrest,sri lanka blast
from mathrubhumi.latestnews.rssfeed http://bit.ly/2QcTO7z
via
IFTTT
No comments:
Post a Comment