ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്തിരുന്ന നമോ ടി.വി. ചാനൽ അപ്രത്യക്ഷമായി. ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചദിവസമാണ് നമോ ടി.വി.യുടെ സംപ്രേഷണവും നിലച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. ബി.ജെ.പി.യുടെ പ്രചാരണത്തിനായി മാർച്ച് അവസാനത്തിലാണ് നമോ ടി.വി.യുടെ സംപ്രേഷണം ആരംഭിച്ചത്. ബി.ജെ.പി. ഐ.ടി. സെല്ലിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന ചാനലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികളായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. രാജ്യത്തെ പ്രമുഖ ഡി.ടി.എച്ച്. സേവനദാതാക്കളിലൂടെയാണ് ഇവ ജനങ്ങളിലേക്കെത്തിയത്. അതേസമയം, ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് നമോ ടി.വി. ആരംഭിച്ചതെന്നും അതിനാൽ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച മെയ് 17-ന് തന്നെ ചാനലിന്റെ പ്രക്ഷേപണം നിർത്തിവെച്ചതായും ബി.ജെ.പി. നേതാവ് വ്യക്തമാക്കി. ചാനലിലെ പരിപാടികൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതി ഉയർന്നതോടെ നമോ ടി.വി.യെ ചൊല്ലി നേരത്തെ വിവാദമുയർന്നിരുന്നു. ചാനലിന്റെ ലൈസൻസിനെ സംബന്ധിച്ചും ആക്ഷേപമുണ്ടായി. എന്നാൽ നമോ ടി.വി. വെറും പരസ്യപ്ലാറ്റ്ഫോമാണെന്നും ഇതിന് അപ് ലിങ്കിങ്, ഡൗൺലിങ്കിങ് അനുമതി ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം. Content Highlights:Namo tv goes off after loksabha election voting procedures
from mathrubhumi.latestnews.rssfeed http://bit.ly/2wd45Y5
via
IFTTT
No comments:
Post a Comment