ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മുൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പുതിയ പ്രസ്താവന. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് കെജ്രിവാളിന്റെ പ്രധാനമന്ത്രിക്കെതിരായ ആരോപണം. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്രിവാൾ സംശയിക്കുന്നതിൽ ദുഃഖമുണ്ടെന്നും ഡൽഹി പോലീസിന്റെ യശ്ശസ് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് താങ്കളുടെ സംശയമെന്നും വിജയ് ഗോയൽ പറഞ്ഞിരുന്നു. നിങ്ങൾക്ക് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാം. അക്കാര്യത്തിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് പറയൂ. താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാകട്ടയെന്ന് ആഗ്രഹിക്കുന്നുവെന്നും ഗോയൽ ട്വീറ്റിലൂടെ അറിയിച്ചു. ഇതിന് മറുപടി ആയിട്ടാണ് മോദിജിയാണ് തന്റെ മരണം ആഗ്രഹിക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥരല്ലെന്നുമുള്ള കെജ്രിവാളിന്റെ മറുപടി. കഴിഞ്ഞ ആഴ്ച ഒരു പഞ്ചാബ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെജ്രിവാൾ സുരക്ഷാ ഉദ്യോഗസ്ഥരാൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന പ്രസ്താവന നടത്തിയത്. Content Highlights:"PM Wants Me Dead": Shocker From Arvind Kejriwal
from mathrubhumi.latestnews.rssfeed http://bit.ly/2QfNdcm
via
IFTTT
No comments:
Post a Comment