ന്യൂൽഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദി രാജീവ് ഗാന്ധിക്ക് ആദരമർപ്പിച്ചത്. മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ രാവിലെ വീർഭൂമിയിലെത്തി അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തി ആദരമർപ്പിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി എന്നിവരും മുതിർന്ന കോൺഗ്രസ് നേതാക്കളും വീർഭൂമിയിലെത്തിയിരുന്നു. Tributes to former PM Shri Rajiv Gandhi on his death anniversary. — Chowkidar Narendra Modi (@narendramodi) May 21, 2019 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമർശനങ്ങളും ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. നാവികസേനയുടെ കപ്പൽ സ്വകാര്യ ആവശ്യത്തിനായി രാജീവ് ഗാന്ധി ഉപയോഗിച്ചു എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മോദി ഉന്നയിച്ചിരുന്നത്. മോദിയുടെ ആരോപണങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. Content Highlights:PM Modi Pays Tribute To Rajiv Gandhi On His Death Anniversary
from mathrubhumi.latestnews.rssfeed http://bit.ly/2YDak3J
via
IFTTT
No comments:
Post a Comment