'ആ പെണ്‍കുട്ടിക്ക് അവള്‍ അമ്മയെപ്പോലെയാണ്'-ദ്യുതിയുടെ ബന്ധം അംഗീകരിക്കില്ലെന്ന് അമ്മ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

'ആ പെണ്‍കുട്ടിക്ക് അവള്‍ അമ്മയെപ്പോലെയാണ്'-ദ്യുതിയുടെ ബന്ധം അംഗീകരിക്കില്ലെന്ന് അമ്മ

ഭുവനേശ്വർ: സ്വവർഗാനുരാഗി ആണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ അത്ലറ്റ് ദ്യുതി ചന്ദിനെതിരേ വീട്ടുകാർ രംഗത്ത്. സ്പ്രിന്റ് ഇനങ്ങളിൽ ഇന്ത്യയുടെ അഭിമാനമായ ദ്യുതിചന്ദ്, തന്റെ ജന്മനാടായ ഒഡീഷയിലെ ഗോപാൽപുരിലെ ഒരു പെൺകുട്ടിയുമായി താൻ പ്രണയത്തിലാണെന്ന് കഴിഞ്ഞദിവസം പറഞ്ഞത് വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടുകാരുടെ പ്രതികരണം. ദ്യുതിയെ ആരോ തെറ്റദ്ധരിപ്പിച്ചതാണെന്ന് സഹോദരി സരസ്വതി പറഞ്ഞു. ദ്യുതിയുടെ പണത്തിൽ കണ്ണുവെച്ച് പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തുകയാണെന്നും സരസ്വതി പറയുന്നു. സങ്കടത്തോടെ ഞാൻ പറയട്ടെ, ദ്യുതിയൂടെ ഈ തീരുമാനം അവളെടുത്തതല്ല. ആ പെൺകുട്ടിയും അവളുടെ കുടുംബവും സമ്മർദ്ദം ചെലുത്തിയിട്ടാണ് ദ്യുതി അങ്ങനെ പറഞ്ഞത്. ദ്യുതിയുടെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ഇതെല്ലാം. എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സരസ്വതി ചന്ദ് വ്യക്തമാക്കി. ദ്യുതിയുടെ ജീവൻ തന്നെ അപകടത്തിലാണ്. അവൾക്ക് സംരക്ഷണം നൽകാൻ ഞാൻ ഗവൺമെന്റിന് അപേക്ഷ നൽകിയിട്ടുണ്ട്. സരസ്വതി കൂട്ടിച്ചേർത്തു. അതേസമയം ദ്യുതിയുടെ ഈ ബന്ധം അംഗീകരിക്കില്ലെന്ന് അമ്മ അക്കുജി ചന്ദ് വ്യക്തമാക്കി. ദ്യുതി വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ച പെൺകുട്ടി എന്റെ സഹോദരന്റെ പേരക്കുട്ടി ആണ്. അങ്ങനെയാകുമ്പോൾ അവൾ എന്റേയും പേരക്കുട്ടിയാണ്. രക്തബന്ധം നോക്കുകയാണെങ്കിൽ ദ്യുതി അവൾക്ക് അമ്മയെപ്പോലെയാണ്. ഒഡീഷയെപ്പോലെ ഒരു സ്ഥലത്ത് ഇത് എങ്ങനെ സാധ്യമാകും?. ദ്യുതിയുടെ അമ്മ ചോദിക്കുന്നു. Content Highlights: Dutee Chands Mother Refuses to Accept Her Same Sex Relationship


from mathrubhumi.latestnews.rssfeed http://bit.ly/2YyIKEG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages