മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 117 പോയന്റ് ഉയർന്ന് 39470ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തിൽ 11857ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 925 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 876 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, ബാങ്ക്, ലോഹം, ഊർജം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. ഐടി ഓഹരികളാണ് നഷ്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, സിപ്ല, എച്ച്ഡിഎഫ്സി, ഇന്ത്യബുൾസ് ഹൗസിങ്, സൺ ഫാർമ, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, യെസ് ബാങ്ക്, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, വേദാന്ത, എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയ്ക്ക് മികച്ച വിജയം പ്രവചിച്ചതോടെ കഴിഞ്ഞ ദിവസം 1422 പോയന്റ് നേട്ടത്തിലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 421 പോയന്റും ഉയർന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2VQ1xOV
via
IFTTT
No comments:
Post a Comment