പ്രജ്ഞാ സിങ് ഠാക്കൂറും കേണല്‍ പുരോഹിതും ഹാജരാകേണ്ടതില്ലെന്ന് കോടതി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

പ്രജ്ഞാ സിങ് ഠാക്കൂറും കേണല്‍ പുരോഹിതും ഹാജരാകേണ്ടതില്ലെന്ന് കോടതി

മുംബൈ: മലേഗാവ് സ്ഫോടന കേസിലെ പ്രതികളായ പ്രജ്ഞാ സിങ് ഠാക്കൂർ, ലെഫ്റ്റണന്റ് കേണൽ പ്രസാദ് പുരോഹിത്, സുധാകർ ചതുർവേദി എന്നിവർക്ക് കോടതയിൽ ഹാജരാകുന്നതിൽ ഇളവ് നൽകി. മുംബൈ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് നടപടി. ഈ ആഴ്ചയിൽ കേസിലെ പ്രതികളെ ഹാജരാക്കണമെന്ന് എൻ.ഐ.എക്ക് കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന് ഇവരുടെ അഭിഭാഷകർ ഹാജരാകുന്നതിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയാണ് പ്രജ്ഞാ സിങ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനാൽ തിരക്കിലാണെന്നാണ് പ്രജ്ഞാ സിങും സുധാകർ ചതുർവേദിയും കോടതിയെ അറിയിച്ചത്. വ്യക്തിപരമായ ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രസാദ് പുരോഹിത് അറിയിച്ചിരിക്കുന്നത്. ഇവരുടെ അപേക്ഷ സ്വീകരിച്ച് കോടതി ഇളവ് നൽകുകയായിരുന്നു. മലേഗാവിൽ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കുന്നതിന് പ്രതികളുടെ അഭിഭാഷകർക്ക് അനുമതി നൽകുകയും ചെയ്തു. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ആഴ്ചയിൽ ഒരു തവണയെങ്കിലും പ്രതികൾ ഹാജരാകണമെന്നാണ് കോടതി കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ നിർദേശിച്ചിരുന്നത്. Content Highlights:Malegaon Blast Case: Pragya Thakur, Two Other Accused Exempted From Court Appearance


from mathrubhumi.latestnews.rssfeed http://bit.ly/2M8qYXo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages