തിരുവനന്തപുരം:എക്സിറ്റ്പോൾ ഫലത്തിൽ കരുതലോടെ മൂന്നുമുന്നണികളിലെയും നേതാക്കളുടെ പ്രതികരണം. നല്ല മുൻതൂക്കം പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ആത്മവിശ്വാസത്തോടെ പ്രതികരിക്കാൻ യു.ഡി.എഫ്. നേതാക്കൾ തയ്യാറായില്ല. ചാനൽസർവേകളെ തള്ളുന്ന നിലപാട് തുടക്കംമുതലേ സ്വീകരിച്ച സി.പി.എം. എക്സിറ്റ് പോൾ ഫലത്തോടും നിലപാട് കടുപ്പിച്ചു. ദേശീയനേട്ടത്തിൽ മനംമയങ്ങിയുള്ള പ്രതികരണമായിരുന്നു ബി.ജെ.പി. നേതാക്കളുടേത്. എക്സിറ്റ്പോൾ ഫലങ്ങൾ പാടേ തെറ്റിയതിന്റെ അനുഭവം വിവരിച്ചാണ് മുഖ്യമന്ത്രി പ്രവചനത്തെ തള്ളിയത്. കേരളത്തിൽ ഇടതുപക്ഷത്തിന് ഒരാശങ്കയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പോൾ തെറ്റാതിരിക്കാനുള്ള കണക്കൊപ്പിക്കലാണ് എക്സിറ്റ് പോളിലുണ്ടായതെന്നായിരുന്നു സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരിയുടെ പ്രതികരണം. ബി.ജെ.പി. യു.ഡി.എഫിന് വോട്ടുമറിച്ചില്ലെങ്കിൽ ഇടത് ജയമുറപ്പാണെന്ന് വ്യക്തമാക്കിയ അദ്ദേഹം തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല തങ്ങളെന്ന മുൻകൂർജാമ്യവും എടുത്തിട്ടുണ്ട്. തെറ്റിപ്പോയ എക്സിറ്റ് പോൾ ഫലങ്ങളുടെ പട്ടിക നിരത്തിയാണ് തിരുവനന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂർ പ്രവചനത്തെ തള്ളിയത്. തരൂരിന് വിജയം ഉറപ്പിക്കുന്നതായിരുന്നില്ല എക്സിറ്റ് പോൾ ഫലം. ഫലപ്രഖ്യാപനം വരട്ടെ എന്നിട്ടുകാണാമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്സിറ്റ് പോളുകൾക്ക് കാണാനാവാത്ത ക്രോസ് വോട്ടുകൾ തിരുവനന്തപുരത്ത് സംഭവിച്ചിട്ടുണ്ടെന്ന് ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരൻ പ്രതികരിച്ചു. Content Highlights:exitpoll-kerala political leaders
from mathrubhumi.latestnews.rssfeed http://bit.ly/2HrRWVQ
via
IFTTT
No comments:
Post a Comment