ലണ്ടൻ: യുവ പേസ് സെൻസേഷൻ ജോഫ്ര ആർച്ചറെ ഉൾപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചു. ആർച്ചർക്ക് ഇടംലഭിച്ചതോടെ ഇടംകൈയൻ പേസർ ഡേവിഡ് വില്ലി 15 അംഗ സംഘത്തിൽ നിന്ന് പുറത്തായി. നേരത്തെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സാധ്യതാ ടീമിൽ ആർച്ചറെ ഉൾപ്പെടുത്താതിരുന്നത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ അടക്കമുള്ളവർ താരത്തെ ഉൾപ്പെടുത്താത്തതിനെതിരേ രംഗത്തെത്തിയിരുന്നു. ബാർബഡോസിൽ ജനിച്ച ആർച്ചർ ഈ വർഷം മാർച്ചിലാണ് ഇംഗ്ലണ്ടിനായി കളിക്കാൻ ആരംഭിച്ചത്. പാകിസ്താനെതിരായ പരമ്പരയിലൂടെയായിരുന്നു ഏകദിന അരങ്ങേറ്റം. അതേസമയം കഴിഞ്ഞ മാസം പ്രഖ്യാപിച്ച സാധ്യതാ ടീമിൽ നിന്ന് ഡേവിഡ് വില്ലിയെ കൂടാതെ അലെക്സ് ഹെയ്ൽസ്, ജോ ഡെൻലി എന്നിവർക്കും സ്ഥാനം നഷ്ടമായി. പകരം ലിയാം ഡോസെൻ, ജെയിംസ് വിൻസ് എന്നിവർ ടീമിലെത്തി. വിലക്ക് നേരിടുന്ന അലക്സ് ഹെയ്ൽസിനു പകരം പാകിസ്താനെതിരായ പരമ്പരയിൽ കളിച്ച ജെയിംസ് വിൻസിനെ മാനേജ്മെന്റ് ലോകകപ്പ് ടീമിലും ഉൾപ്പെടുത്തുകയായിരുന്നു. ലോകകപ്പിനു മുമ്പ് ശനിയാഴ്ച ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് ഒരു സന്നാഹ മത്സരമുണ്ട്. മേയ് 30-ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇംഗ്ലണ്ട് ടീം: ഓയിൻ മോർഗൻ (ക്യാപ്റ്റൻ), മോയിൻ അലി, ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോവ്, ജോസ് ബട്ലർ, ടോം കറെൻ, ലിയാം ഡോസെൻ, ലിയാം പ്ലങ്കെറ്റ്, ആദിൽ റഷീദ്, ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ജെയിംസ് വിൻസ്, ക്രിസ് വോക്സ്, മാർക്ക് വുഡ്. Content Highlights:world cup 2019 jofra archer included as england announce 15 member world cup team
from mathrubhumi.latestnews.rssfeed http://bit.ly/2wezlG4
via
IFTTT
No comments:
Post a Comment