ആവശ്യമെങ്കില്‍ മുസ്‌ലിങ്ങള്‍ ബി ജെ പിയുമായി കൈകോര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

ആവശ്യമെങ്കില്‍ മുസ്‌ലിങ്ങള്‍ ബി ജെ പിയുമായി കൈകോര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

ബെംഗളൂരു:എൻ ഡി എ അനുകൂല എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെ പാർട്ടി വിടുന്നെന്ന സൂചന നൽകി കർണാടകയിലെ കോൺഗ്രസ് നേതാവ് റോഷൻ ബെയ്ഗ്. എൻ ഡി എ അധികാരത്തിൽ തിരിച്ചെത്തിയാൽ ആ സാഹചര്യത്തോട് പൊരുത്തപ്പെടാൻ തയ്യാറാകണമെന്ന് അദ്ദേഹം മുസ്ലിം സമുദായാംഗങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ പാർട്ടി വിടുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കിൽ അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം ബെംഗളുരുവിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. എൻ ഡി എ അധികാരത്തിൽ തിരികെയെത്തിയാൽ സാഹചര്യത്തോട് പൊരുത്തപ്പെടാൻ തയ്യാറാകണമെന്ന് മുസ്ലിം സഹോദരങ്ങളോട് ഞാൻ വിനീതമായി അഭ്യർഥിക്കുകയാണ്- ബെയ്ഗ് കൂട്ടിച്ചേർത്തു. മുസ്ലിങ്ങൾ ബി ജെ പിയുമായി കൈകോർക്കണമെന്നാണോ ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, ആവശ്യം വരികയാണെങ്കിൽ മുസ്ലിങ്ങൾ തീർച്ചയായും ബി ജെ പിയുമായി കൈകോർക്കണമെന്നും ബെയ്ഗ് പറഞ്ഞു. ഒരു പാർട്ടിയോടു മാത്രം വിശ്വസ്തത പുലർത്തി നിലകൊള്ളരുതെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ തന്നെ ഞെട്ടിച്ചില്ലെന്നും കോൺഗ്രസിന് കുറച്ചുസീറ്റുകളെ കിട്ടുകയുള്ളൂവെന്ന് ആദ്യം തന്നെ തനിക്ക് അറിയാമായിരുന്നുവെന്നും ബെയ്ഗ് പറഞ്ഞു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പരാജയപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:karnataka congress leader roshan baig asked muslim community to join hands with bjp if needed


from mathrubhumi.latestnews.rssfeed http://bit.ly/2waNLae
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages