ബന്ധം അംഗീകരിക്കില്ല; സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ കായിക താരം ദ്യുതി ചന്ദിനെ തള്ളിപറഞ്ഞ് കുടുംബം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

ബന്ധം അംഗീകരിക്കില്ല; സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ കായിക താരം ദ്യുതി ചന്ദിനെ തള്ളിപറഞ്ഞ് കുടുംബം

ഇ വാർത്ത | evartha
ബന്ധം അംഗീകരിക്കില്ല; സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ കായിക താരം ദ്യുതി ചന്ദിനെ തള്ളിപറഞ്ഞ് കുടുംബം

താൻ സ്വവർഗ്ഗാനുരാഗിയാണെന്നും ഒരു പെൺകുട്ടിയുടെ ഒപ്പമാണ് കഴിയുന്നതെന്നും വെളിപ്പെടുത്തിയ ഇന്ത്യൻ സ്പ്രിന്റ് താരം ദ്യുതി ചന്ദിനെ തള്ളിപറഞ്ഞു കുടുംബം. ദ്യുതിയെ അവർ തെറ്റിദ്ധരിപ്പിച്ചരിക്കുകയാണ് എന്നാണു സഹോദരിയുടെ നിലപാട്. ദ്യുതിയ്ക്കുള്ള പണത്തിലും പ്രശസ്തിയിലും കണ്ണുവെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും, അതുമൂലമാണ് ദ്യുതിക്ക് അങ്ങിനെ വെളിപ്പെടുത്തേണ്ടി വന്നത് എന്നുമാണ് സഹോദരി സരസ്വതി പറയുന്നത്.

ദ്യുതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ വളരെ ദുഃഖമുണ്ട്. അവളുടെ ഈ തീരുമാനം ഒരിക്കലും അവളെടുത്തതല്ല. ഒപ്പമുണ്ടെന്ന് പറയുന്ന ആ പെണ്‍കുട്ടിയും അവളുടെ കുടുംബവും സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് ദ്യുതി അങ്ങനെ പറഞ്ഞത്. ഇതെല്ലാം ചെയ്യുന്നത് ദ്യുതിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് – അവർ പറയുന്നു.

ഇപ്പോഴുള്ള സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ദ്യുതിയുടെ ജീവന്‍ തന്നെ അപകടത്തിലാണ്. ദ്യുതിക്ക് സംരക്ഷണം നല്‍കാന്‍ ഞാന്‍ സർത്താറിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സരസ്വതി കൂട്ടിച്ചേര്‍ത്തു. എന്നാൽ, ദ്യുതിയുടെ ബന്ധം അംഗീകരിക്കില്ലെന്നാണ് അമ്മ അക്കുജി ചന്ദിന്റെ നിലപാട്. ‘ദ്യുതി സ്വവർഗ വിവാഹം കഴിക്കാന്‍ പോവുന്നെന്ന് അറിയിച്ച പെണ്‍കുട്ടി എന്റെ സഹോദരന്റെ ചെറുമകൾ ആണ് ആണ്. രക്തബന്ധത്തിൽ സ്ഥാനം നോക്കുകയാണെങ്കില്‍ ദ്യുതി അവള്‍ക്ക് അമ്മയെപ്പോലെയാണ്. മാത്രമല്ല, ആ കുട്ടി എന്റേയും കൊച്ചുമകളാണ്. മാത്രമല്ല, ഒഡീഷയെപ്പോലെ ഒരു സ്ഥലത്ത് ഇത് എങ്ങനെ സാധ്യമാകുമെന്നും 23 കാരിയായ ദ്യുതിയുടെ അമ്മ ചോദിക്കുന്നു.

ഈ കഴിഞ്ഞ ദിവസമാണ് താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് വെളുപ്പെടുത്തുന്ന ഇന്ത്യയിലെ അദ്യ കായിക താരമായി ദ്യുതി മാറുന്നത്. കുറച്ചു വർഷങ്ങളായി തന്റെ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നായിരുന്നു 23 കാരിയായ ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തൽ.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2WX5tK6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages