ന്യൂഡൽഹി: ഒഡീഷയിൽ ഒന്നും മാറിയില്ല. എക്സിറ്റ്പോളുകൾ പ്രവചിച്ചത് പോലെ ഭരണകക്ഷിയായ ബിജു ജനതാദൾ വീണ്ടും അധികാരത്തിലേക്ക് അടുക്കുകയാണ്. 174 ൽ 101 സീറ്റുകളിലും ബി.ജെ.ഡിയാണ് ഇപ്പോൾ സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്. 21 ലോക്സഭ സീറ്റുകളിൽ 14 സീറ്റുകളിലും ബി.ജെ.ഡി ലീഡ് ചെയ്യുന്നു. തുടർച്ചയായ അഞ്ചാം തവണയും നവീൻ പട്നായിക്ക് ഒഡീഷയുടെ മുഖ്യമന്ത്രിയാവും. കഴിഞ്ഞ തവണ 117 നിയമസഭ സീറ്റുകൾ നേടിയാണ് നവീൻ പട്നായിക് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ കഴിഞ്ഞ തവണ 10 സീറ്റിൽ ഒതുങ്ങിയ ബി.ജെ.പിക്ക് ഇത്തവണ 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ 16 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ 15 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ വിജയിച്ച ബി.ജെ.പി ഇത്തവണ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റ് 14 സീറ്റുകളിലും നിലവിൽ ബി.ജെ.ഡി സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്. content highlights:Odisha, BJD,Naveen Patnaik, BJP, Congress
from mathrubhumi.latestnews.rssfeed http://bit.ly/2M4Dc3w
via
IFTTT
No comments:
Post a Comment