തിരുവനന്തപുരം: കേരളത്തിൽ 20/20 എന്ന യുഡിഎഫ് സൂത്രവാക്യത്തിനോട് അടുത്ത ലീഡ് നില തുടരുമ്പോഴും രണ്ടിടങ്ങളിൽ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനും എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി സതീഷ് ചന്ദ്രനു തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവെക്കുന്നത്. അതുപോലെ ഇടയ്ക്ക് എൽ.ഡി.എഫിന് ആശ്വാസം പകർന്ന് എ.എം ആരിഫ് ലീഡ് നിലനിർത്തുന്നുണ്ട്. എന്നാൽ എൽ.ഡി.എഫിന്റെ ഉറച്ച സീറ്റെന്ന് ഉറപ്പിച്ച പാലക്കാട് എം.ബി രാജേഷിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠന്റെ ലീഡ് നില 32000 കടന്നു. എൽ.ഡി.എഫ് നേടുമെന്ന് പ്രതീക്ഷവെച്ചു പുലർത്തിയ ആറ്റിങ്ങലിലും യു.ഡി.എഫിന്റെ അടൂർ പ്രകാശ് 11000ലേറെ ലീഡ് നേടിയിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷമാവുന്നു. തൊട്ടുപിന്നിൽ മലപ്പുറത്ത് ഒന്നേകാൽ ലക്ഷത്തിന്റെ ലീഡുമായി കുഞ്ഞാലിക്കുട്ടിയുണ്ട്.ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ലീഡും ഒരു ലക്ഷം കടന്നു. Content highlights:20/20 in Kerala Alappuzha and Kasargode will be ends in photofinish
from mathrubhumi.latestnews.rssfeed http://bit.ly/2JFuZAX
via
IFTTT
No comments:
Post a Comment