പണം ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം 29-ന് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, December 8, 2021

പണം ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം 29-ന്

തൃശ്ശൂർ: സഹോദരിയുടെ വിവാഹം പണമില്ലാത്തതിന്റെ പേരിൽ മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളെ പ്രതിശ്രുത വരൻ നിധിൻ 29-ന് വിവാഹം കഴിക്കും. പാറമേക്കാവ് ക്ഷേത്രത്തിൽ 8.30-നും 9.30-നും ഇടയ്ക്കാണ് മുഹൂർത്തം. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പണമിടപാട് സ്ഥാപനം അവസാനനിമിഷം വായ്പ നിഷേധിച്ചതിനാൽ വിവാഹം മുടങ്ങുമോ എന്ന് മനംനൊന്ത് തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വിപിൻ (26) തിങ്കളാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. കയ്പമംഗലം സ്വദേശി ഷാർജയിൽ എ.സി. ടെക്നീഷ്യനായ നിധിൻ ആണ് വരൻ. വിവാഹശേഷം ജനുവരിയിൽ വിേദശത്തേക്ക് മടങ്ങാനാണ് നിധിന്റെ തീരുമാനം. തൃശ്ശൂരിലെ സേവന മെഡിക്കൽസിൽ കാഷ് വിഭാഗത്തിലെ ജീവനക്കാരിയാണ് വിദ്യ.


from mathrubhumi.latestnews.rssfeed https://ift.tt/3yaZoxq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages