നെപ്പോവിന്റെ പതനം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, December 8, 2021

നെപ്പോവിന്റെ പതനം

മാസങ്ങളോളം നീണ്ടുനിൽക്കുന്ന സൈദ്ധാന്തികവും ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾക്കുശേഷമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനായി ചാമ്പ്യനും ചാലഞ്ചറും പോരാട്ടവേദിയിൽ ഇറങ്ങിയത്. ഇരുവരുടേയും ലക്ഷക്കണക്കിന് ആരാധകർ ആവേശപൂർവ്വം പോരാട്ടങ്ങൾ ദർശിക്കുവാനായി കാത്തിരുന്നു. രണ്ട് ലോകത്തര പ്രതിഭകൾ തമ്മിലുള്ള സർഗ്ഗാത്മക സംഘർഷം, തീഷ്ണമായ ഇച്ഛാശക്തികൾ തമ്മിലുള്ള വടംവലി, അപാര സഹനശേഷിയുടെ ഘോരപരീക്ഷണങ്ങൾ - ഇതിന്റെയെല്ലാം ആകത്തുകയാണ് ഒരു ലോക ചെസ്സ് അന്തിമ പോരാട്ടം. പക്ഷെ... ഒരു നിമിഷം ഏകാഗ്രത നഷ്ടപ്പെട്ടാൽ, ഒരു ചെറിയ കണക്കുകൂട്ടൽ പിഴച്ചാൽ, ശാരീരികമായോ മാനസികമായോ ചെറിയൊരു തളർച്ച സംഭവിച്ചാൽ അതോടെ ചീട്ടുകൊട്ടാരം പോലെ എല്ലാം തകർന്നിടിയും. ചാലഞ്ചർ നെപ്പോമ്നിഷിക്ക് സംഭവിച്ചത് അതാണ്. ചാമ്പ്യൻ മാഗ്നസ് കാൾസണ് സംഭവിക്കാതിരുന്നതും അതാണ്. ഗെയിം 9 വൈറ്റ്: മാഗ്നസ് കാൾസൺ ബ്ലാക്ക്: യാൻ നെപ്പോമ്നിഷി 1.c4 ഈ മത്സരത്തിൽ ആദ്യമായി നെപ്പോമ്നിഷി 1 e4 നിന്നും ഇംഗ്ലീഷ് ഓപ്പണിങ്ങിലേക്ക് ചുവടുമാറുന്നു. 1. ... e6 2.g3 d5 3.Bg2 d4 യഥാർത്ഥത്തിൽ ഒരു റിവേഴ്സ്ഡ് ബെനോണി ഓപ്പണിങ്ങിലേക്ക് കളി പ്രവേശിച്ചിരുന്നു. 4.Nf3 Nc6 5.0–0 Bc5 6.d3 Nf6 7.Nbd2 a5 8.Nb3 Be7 9.e3 dxe3 10.Bxe3 Ng4! 10...0–0 എന്ന സ്വാഭാവികനീക്കം വൈറ്റിന് ഗുണകരമായി മാറും 11.Nbd4! Bd7 12.Nxc6 Bxc6 13.d4 വൈറ്റിന് നേരിയ മികവ് ലഭിക്കും. 11.Bc5 0–0 a4 13.Bxe7 Qxe7 14.Nc5 a3?! നെപ്പോവിൻറെഈ നീക്കത്തെ ഗ്രാൻഡ് മാസ്റ്റർ ഷാങ്ക്ലാൻഡ് വിമർശിക്കുന്നു 14...e5! 15.Re1! Rd8! 16.b4! ആണ് അദേഹത്തിന്റെ അഭിപ്രായത്തിൽ ഇരുവർക്കും കളിക്കാവുന്ന ഏറ്റവും മികച്ച നീക്കങ്ങൾ. ഈ നീക്കങ്ങൾക്ക് ശേഷവുംവൈറ്റ് നേരിയ ആധിപത്യം നിലനിർത്തും. (മറിച്ച് 16.Nxa4 Qb4! 17.b3 exd4! ബ്ലാക്കിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല.; മറ്റൊരു സാദ്ധ്യത 16.h3? Nxd4! ബ്ലാക്കിനാണ് ഗുണം ചെയ്യുക) 15.bxa3? എല്ലാവരും പ്രതീക്ഷിച്ചത് നിപ്പോ 15. b4! കളിക്കും എന്നായിരുന്നു. 15...Nxb4 16.Rb1! b6 (16...Nc6 കളിച്ചാൽ 17.Nxb7 Rb8 18.Na5! വൈറ്റിന് വ്യക്തമായ മികവ് ലഭിക്കും) 17.Rxb4 bxc5 18.Rb5! എന്നീ നീക്കങ്ങൾക്കുശേഷം വൈറ്റിന് വിജയിക്കാൻ പൊരുതാവുന്ന ഒരു പൊസിഷൻ സംജാതമാകുമായിരുന്നു. 15...Rd8 16.Nb3 Nf6 17.Re1 Qxa3 18.Qe2 h6 19.h4 Bd7 20.Ne5 Be8 21.Qe3 ഇത് വളരെ സുഭദ്രമായ ഒരു നീക്കമാണ്. "Heard melodies are sweet , but those unheard are sweeter " എന്ന് കവി ജോൺ കീറ്റ്സ് പാടിയതുപോലെ കളിക്കപ്പെടുന്ന നീക്കങ്ങൾ മികച്ചതാവാം , പക്ഷെ കളിക്കപ്പെടാതെ പോകുന്ന നീക്കങ്ങൾ ഒരുപക്ഷെ അതിലും ആവേശകരവും. ഷാങ്ക്ലാൻഡ് ഇത്തരുണത്തിൽ ചില രസകരങ്ങളായ സാദ്ധ്യതകളെ അനാവരണം ചെയ്യുന്നു: 21.Bxc6!? Bxc6 22.g4!? Nd7! 23.Nxf7! (23.Nxc6 bxc6 24.g5 hxg5 25.hxg5 Nf8! ബ്ലാക്കിന് നല്ല പ്രതിരോധം സാദ്ധ്യമാകുന്നു) 23...Rf8! (23...Kxf7 24.Qxe6+ Kf8 25.d5 Ba4 26.Re3 എന്ത് സംഭവിക്കും എന്നു പറയാനാകാത്ത സങ്കീർണ്ണ പൊസിഷനിൽ എത്തും ) 24.Nxh6+ gxh6 25.Qxe6+ Kh7 സങ്കീർണതകളുടെ ഒരു പറുദീസയിലേക്കാവും കളി എത്തിച്ചേരുക. 21...Qb4! വൈറ്റ് Qf4 കളിച്ച് തന്റെg പോണിനെ മുന്നോട്ടുതള്ളി ബ്ലാക്ക് കിങിനെതിരെ ആക്രമണം നടത്തുന്നതിനെ ഈ മികച്ച നീക്കം തടയുന്നു. 22.Reb1 22.Qf4 കളിച്ചാൽ 22...Rxa2! 22...Nxe5! 23.dxe5 Ng4! 24.Qe1 24.Qf4? h5! 25.Bf3 Qc3! കാൾസന്റെ ക്വീൻ വളരെ സജീവമായി പ്രത്യാക്രമണം നടത്തും. 24...Qxe1+ 25.Rxe1 h5 26.Bxb7 Ra4 27.c5?? മാരകമായ പിഴവ്. 27.f3 Nh6 28.Be4 Nf5 എന്നീ നീക്കങ്ങൾക്കുശേഷം തുല്യമായൊരു പൊസിഷൻ ബോർഡിൽപ്രത്യക്ഷപ്പെടുമായിരുന്നു. 27...c6–+ ഇതോടെ നെപ്പോവിന്റെ ബിഷപ്പ് രക്ഷപ്പെടില്ല എന്നുറപ്പാകുന്നു. നെപ്പോവിൻറെ കിനാവുകളെല്ലാം കണ്ണീരിലവസാനിക്കുന്നു. 28.f3 Nh6 29.Re4 Ra7 30.Rb4 Rb8 31.a4 Raxb7 32.Rb6! ആകെ സാദ്ധ്യമായ ചെറുത്തുനിൽപ്പ് ഇതാണ്. 32...Rxb6 33. cxb6 Rxb6 34.Nc5 Nf5 35.a5 Rb8 36.a6 Nxg3! 37.Na4 c5! കാൾസന്റെ ബിഷപ്പ് c6 ൽ വന്നെത്തും. 38.a7 Rd8! 39.Nxc5 39.Rb1കളിച്ചാൽ 39...Ra8! (39...Bc6? മണ്ടത്തരമാണ് 40.Rb8 Rf8 41.Nxc5! ഉദ്ദേശം Nd7, ഇപ്പോൾ വൈറ്റാണ് ജയിക്കുക) 40.Rb8 Rxa7 41.Rxe8+ Kh7 42.Nxc5 Nf5 എന്നീ നീക്കങ്ങൾ ബ്ലാക്കിനെ ജയത്തിലേക്ക് നയിക്കും. 39...Ra8 0–1 നെപ്പോമ്നിഷി പരാജയം സമ്മതിച്ചു. കാൾസണ് ഏതാണ്ട് നിർണ്ണായകമായ ലീഡ് കൈവന്നിരിക്കുന്നു 6 - 3. Content Highlights: world chess championship 2021 magnus carlsen defeats ian nepomniachtchi in Game 9


from mathrubhumi.latestnews.rssfeed https://ift.tt/3dz92QJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages