അവർക്കിത് പുനർജന്മത്തിന്റെ സുവർണജൂബിലി; യുദ്ധവിജയത്തിന്റെയും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, December 8, 2021

അവർക്കിത് പുനർജന്മത്തിന്റെ സുവർണജൂബിലി; യുദ്ധവിജയത്തിന്റെയും

മല്ലപ്പള്ളി (പത്തനംതിട്ട): 1971 ഡിസംബർ ഒൻപത് ഭാരതത്തിന് മറക്കാനാകില്ല. ബംഗ്ലാദേശ് വിമോചനത്തിൽ അവസാനിച്ച ഇന്ത്യ-പാക് യുദ്ധത്തിൽ നിരവധി നേട്ടങ്ങൾ നൽകിയ ഐ.എൻ.എസ്. ഖുക്രി എന്ന ഇന്ത്യൻ പടക്കപ്പൽ അറബിക്കടലിന്റെ അഗാധതയിൽ മറഞ്ഞ ദിനമാണിത്. രാജ്യം യുദ്ധവിജയത്തിന്റെ സുവർണജൂബിലി ആഘോഷിക്കുമ്പോൾ, പുനർജ്ജന്മം ലഭിച്ചതിന്റെ അമ്പതാമാണ്ട് കൂടിയാണ് അതിൽ അന്നുണ്ടായിരുന്ന നാവികർക്ക്.ഗുജറാത്തിലെ ഡ്യൂവിൽനിന്ന് നാൽപ്പത് നോട്ടിക്കൽ മൈൽ അകലെ കടലിൽ അന്ന് പൊലിഞ്ഞത് 18 ഓഫീസർമാരുടെയടക്കം 194 ജീവൻ. രക്ഷപ്പെട്ടവരിൽ ആറ് മലയാളികളുണ്ടായിരുന്നു. എല്ലാവരും പത്തനംതിട്ട ജില്ലക്കാർ. വെണ്ണിക്കുളം തകടിയിൽ ടി.സി. വർഗീസ് (ജോയ്), തെള്ളിയൂർ കല്ലാകടവിൽ കെ. ഗോപാലകൃഷ്ണൻ നായർ, നിരണം മഠത്തിലേട്ട് എം.കെ. സുകുമാരൻ, പ്രമാടം പ്ലാവിളയിൽ പി.കെ. ഗോപാലകൃഷ്ണൻ നായർ, വെണ്ണിക്കുളം വാലാങ്കര തെക്കേക്കൂറ്റ് വീട്ടിൽ ടി.ജെ. രാജശേഖരൻനായർ, പത്തനംതിട്ട മൈലപ്ര കോട്ടക്കനാലിൽ ജോൺ എന്നിവരാണ് ആ പോരാളികൾ. ഇതിൽ ജോൺ അടുത്തിടെ വിടപറഞ്ഞു. മറ്റുള്ളവർക്ക് ഇന്നും അന്നത്തെ നിമിഷങ്ങൾ നടുക്കുന്ന ഓർമ്മ.അത്താഴം കഴിഞ്ഞ് കുറേപ്പേർ വിശ്രമത്തിനും ബാക്കിയുള്ളവർ ജോലിയ്ക്കും തിരിഞ്ഞസമയത്താണ് പാകിസ്ഥാൻ അന്തർവാഹിനിയായ പി.എൻ.എസ്. ഹാങ്കറിൽനിന്നുള്ള ടോർപിഡോകൾ ഖുക്രിയുടെ എൻജിൻ റൂമിൽ തുളച്ചുകയറിയത്. നടുക്കടലിലേക്ക് എടുത്തെറിയപ്പെട്ട നാവികരിൽ ജീവനവശേഷിച്ചവരെ, അടുത്തദിവസംവരെ തുടർന്ന ദൗത്യത്തിലൂടെയാണ് ഐ.എൻ.എസ്. കൃപാൺ, ഐ.എൻ.എസ്. കച്ചൽ എന്നീ കപ്പലുകൾ രക്ഷപ്പെടുത്തിയത്.മരണത്തെ മുഖാമുഖംകണ്ട മണിക്കൂറുകളിലൂടെയാണ് അവർ കടന്നുപോയത്. ഇവരിൽ വെണ്ണിക്കുളം വാലാങ്കര തെക്കേക്കൂറ്റ് വീട്ടിൽ ടി.ജെ. രാജശേഖരൻനായർക്ക് കാര്യമായ പരിക്കേറ്റു. ഇദ്ദേഹത്തെ മുംബൈയിൽ ഐ.എൻ.എസ്. അശ്വിനി എന്ന സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയിലധികം അവിടെ കഴിഞ്ഞു. മറ്റുള്ളവർക്ക് ഒരുമാസത്തെ അവധി നൽകി നാട്ടിലേക്കയച്ചു.സൈനിക സേവനത്തിൽ തുടർന്ന ഇവരെല്ലാം മറ്റ് മേഖലകളിലും പ്രവർത്തിച്ചശേഷമാണ് വിശ്രമജീവിതത്തിലേക്ക് കടന്നത്. ഓർമകളുയർത്തി വീണ്ടും ഡിസംബർ ഒൻപത് വരുമ്പോൾ ഒരുമിച്ച് ചേരാനുള്ള ആഗ്രഹമുണ്ട് എല്ലാവർക്കും. കോവിഡ് കാലമായതിനാൽ ഓൺലൈനായി ഒത്തുചേരാനുള്ള ഒരുക്കത്തിലാണിവർ.


from mathrubhumi.latestnews.rssfeed https://ift.tt/31EaU8o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages