പാലക്കാട്: ഭർത്താവിനും മക്കൾക്കുമൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന വീട്ടമ്മയ്ക്ക് ഭർത്താവിന്റെ കുത്തേറ്റ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടൂർ കീഴ്പാട് സ്വദേശി ശാന്തരാജിനെ (38) ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തരാജിന്റെ ഭാര്യ സുനിതയ്ക്കാണ് (35) കത്തികൊണ്ട് നെഞ്ചിലും വയറ്റിലും കുത്തേറ്റത്. ഇവരുടെ പത്തും ആറും വയസ്സുള്ള കുട്ടികളും ഇവരോടൊപ്പം സ്കൂട്ടറിലുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 9.30-ഓടെ മുട്ടിക്കുളങ്ങര വള്ളിക്കോടാണ് സംഭവം നടന്നത്. ഭർത്താവുമായി പിണങ്ങി സുനിത കുറച്ചുദിവസങ്ങളായി മങ്കരയിലെ സുഹൃത്തിനൊപ്പമായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. ആറ് വയസ്സുള്ള കുട്ടിയെയും ഇവർ കൂടെ കൊണ്ടുപോയിരുന്നു. തർക്കം പറഞ്ഞുപരിഹരിക്കുന്നതിനായി ബുധനാഴ്ച മങ്കരയിൽനിന്ന് ശാന്തരാജിനൊപ്പം മുണ്ടൂരിലേക്ക് വരുന്നതിനിടെ വഴിയിൽവെച്ച് വാക്തർക്കമുണ്ടായെന്നും തുടർന്ന് കുത്തി പരിക്കേൽപ്പിക്കുകയായിരുവെന്നും ഹേമാംബിക പോലീസ് പറഞ്ഞു. കുത്തേറ്റ് യുവതി ബഹളംവെച്ചപ്പോൾ ആളുകൾ ഓടിക്കൂടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നീട്, ഇവരെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/31IA99w
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 8, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
തര്‍ക്കം തീര്‍ക്കാന്‍ വിളിച്ചുവരുത്തിയ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരിക്ക്
തര്‍ക്കം തീര്‍ക്കാന്‍ വിളിച്ചുവരുത്തിയ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരിക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment