തൃശ്ശൂർ: പദവിക്കനുസരിച്ചുള്ള പരിഗണന ലഭിക്കുന്നില്ലെന്നും പ്രോട്ടോക്കോൾ എന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർക്ക് കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് പരാതി നൽകി. പ്രോട്ടോക്കോൾ അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കറുടെ പദവിക്ക് തുല്യമാണ് മേയറുടേതെന്നും എം.പി.യും എം.എൽ.എ.യും മേയറെക്കാൾ താഴെയാണെന്നും പരാതിയിൽ പറയുന്നു. ഈ പ്രോട്ടോക്കോൾ നിലനിൽക്കുന്നുണ്ടോയെന്നതും പരാതിയിലൂടെ അന്വേഷിക്കുന്നുണ്ട്. കോർപ്പറേഷൻ പരിധിയിലുള്ള ചടങ്ങുകളിൽ അധ്യക്ഷനാകേണ്ടത് മേയറാണെന്നും പരാതിയിൽ പറയുന്നു. എന്നാൽ പല ചടങ്ങുകളിലും മുഖ്യാതിഥിയാക്കി തരംതാഴ്ത്തുന്നുവെന്നും ആരോപിച്ചു. കഴിഞ്ഞദിവസം പൂങ്കുന്നം ഗവ. എച്ച്.എസ്.എസിൽ നടന്ന വിജയദിനാഘോഷത്തിൽ സ്ഥാപിച്ച ഫ്ളെക്സിൽ ഫോട്ടോ ചെറുതായതിന് മേയർ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഉദ്ഘാടനം ചെയ്യേണ്ട പി. ബാലചന്ദ്രൻ എം.എൽ.എ.യുടെ ചിത്രം ഫ്ളെക്സിൽ വലുപ്പത്തിലും മേയറുടേത് ചെറുതാക്കിയുമാണ് നൽകിയിരുന്നത്. അധ്യക്ഷനാകേണ്ട മേയർ ഫ്ലെക്സിന്റെ പേരിൽ ചടങ്ങ് ബഹിഷ്കരിച്ചതോടെ എം.എൽ.എ.യും ചടങ്ങിനെത്തിയില്ല. തുടർന്ന് മുഖ്യാതിഥി എൻ.എ. ഗോപകുമാർ ഉദ്ഘാടനവും ആശംസ പറയാനെത്തിയ കൗൺസിലർ എ.കെ. സുരേഷ് അധ്യക്ഷനുമായാണ് ചടങ്ങ് നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3lN6FhP
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 8, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഫോട്ടോ ചെറുതായെന്ന വിവാദം: പദവിക്ക് പരിഗണന ലഭിക്കുന്നില്ല, പരാതി നല്‍കി തൃശ്ശൂര്‍ മേയര്‍
ഫോട്ടോ ചെറുതായെന്ന വിവാദം: പദവിക്ക് പരിഗണന ലഭിക്കുന്നില്ല, പരാതി നല്‍കി തൃശ്ശൂര്‍ മേയര്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment