ലോകത്തെ ആദ്യ സമ്പൂര്‍ണ പേപ്പര്‍രഹിത സര്‍ക്കാരായി ദുബായ് മാറി; 350 ദശലക്ഷം ഡോളര്‍ ലാഭിക്കാം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Sunday, December 12, 2021

ലോകത്തെ ആദ്യ സമ്പൂര്‍ണ പേപ്പര്‍രഹിത സര്‍ക്കാരായി ദുബായ് മാറി; 350 ദശലക്ഷം ഡോളര്‍ ലാഭിക്കാം

ദുബായ്: 100 ശതമാനം പേപ്പർ രഹിതമായ ലോകത്തെ ആദ്യ സർക്കാരായി ദുബായ് മാറിയതായി കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിലൂടെ 350 ദശലക്ഷം ഡോളറും 14 ദശലക്ഷം മനുഷ്യ അധ്വാനത്തിന്റെ 14 ദശലക്ഷം മണിക്കൂറും ലാഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് സർക്കാരിന്റെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാനടപടിക്രമങ്ങളും ഇപ്പോൾ 100 ശതമാനം ഡിജിറ്റലാണ്. ഈ ലക്ഷ്യത്തിന്റെ നേട്ടം ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഡിജിറ്റലൈസ് ചെയ്യാനുള്ള ദുബായിയുടെ യാത്രയിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ് നവീകരണം, സൃഷ്ടിപരമാക്കുക, ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിൽ വേരൂന്നിയ ഒരു യാത്രയാണിത്- ഷെയ്ഖ് ഹംദാൻ പറഞ്ഞു. യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാരുകളുടെ നടപടിക്രമങ്ങളും പൗരന്മാരുടെ ഐഡന്റിഫിക്കേഷനുകളും ഉൾക്കൊള്ളുന്ന പ്രവർത്തനം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നപടികളിലാണ്. എന്നാൽ സൈബർ ആക്രമണങ്ങൾ ഒരു തലവേദനയായി രാജ്യങ്ങൾക്ക് മുന്നിലുണ്ട്. അടുത്ത അഞ്ച് പതിറ്റാണ്ടിനുള്ളിൽ ദുബായിൽ ഡിജിറ്റൽ ജീവിതം സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വിപുലമായ തന്ത്രങ്ങൾ നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ദുബായ് കിരീടാവകാശി പറഞ്ഞു. Content Highlights:new stage in Dubais journey to digitise life in all its aspects


from mathrubhumi.latestnews.rssfeed https://ift.tt/3s1gsow
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages