കൊല്ലം : ഫാത്തിമ കോളേജിന്റെ ഗേറ്റിനപ്പുറത്തേക്ക് കാലം ഒരു 45 വർഷം പിന്നോട്ടോടി. സുരേഷ് ഗോപി എം.പി. സുരേഷും പ്രേമചന്ദ്രൻ എം.പി. പ്രേമനുമായി. കൂട്ടുകാരുമായി അവർ കോളേജ് കണ്ടു. ഫാത്തിമ മാതാ നാഷണൽ കോളേജിലെ 1975-77 പ്രീഡിഗ്രി സയൻസ് ബാച്ചിന്റെ ഒത്തുചേരൽ ഓർമകളുടെ വീണ്ടെടുപ്പിന്റേതുകൂടിയായി. 45 വർഷങ്ങൾക്കിപ്പുറം ബാച്ചിന്റെ ആദ്യ കൂട്ടായ്മയായിരുന്നു നടന്നത്. ഔദ്യോഗിക ആവശ്യങ്ങൾ കാരണം സുരേഷ് ഗോപി എത്താൻ വൈകിയതിനാൽ എൻ.കെ.പ്രേമചന്ദ്രനും അധ്യാപകരും സഹപാഠികളും ചേർന്ന് വിളക്കുകൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രേമചന്ദ്രൻ കോളേജ് ഓർമകൾ പങ്കുെവച്ചു. അന്തരിച്ച സഹപാഠികളെ അനുസ്മരിച്ചുെകാണ്ടാണ് പരിപാടി തുടങ്ങിയത്. സുരേഷ് ഗോപി എത്തിയപ്പോഴേക്കും എല്ലാവരും കോളേജിനു മുന്നിലേക്കെത്തി. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനികമേധാവി ബിപിൻ റാവത്തിനും മറ്റു സൈനികർക്കും അന്ത്യാഞ്ജലിയർപ്പിച്ചു. കോളേജിൽ ക്യാമ്പ് ചെയ്തിരുന്ന എൻ.സി.സി. കേഡറ്റുകളും പങ്കെടുത്തു. കേഡറ്റുകൾക്കൊപ്പം ഫോട്ടോയെടുത്തശേഷം ചടങ്ങൊരുക്കിയ കോളേജിലെ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ ഹാളിലേക്ക്. നടത്തത്തിനിടെ കാമ്പസ് ഓർമകൾ കൂട്ടുകാർ പങ്കുവെച്ചു. പിന്നെ കോളേജിൽ വന്ന മാറ്റങ്ങളായി കൂട്ടുകാരുടെ ചർച്ച. കാമ്പസ് കണ്ടപ്പോൾ ചടങ്ങിനായി ഹാൾ വേണോയെന്നും സുരേഷ് ഗോപി. പിന്നീട് കോളേജ് ഓർമകൾ പങ്കുവെച്ചു. അധ്യാപകരും പരീക്ഷക്കാലവും പങ്കുവച്ച പൊതിച്ചോറിന്റെ കഥയും കോളേജ് തല്ലുമെല്ലാം അദ്ദേഹം ഓർത്തെടുത്തു. സംസാരത്തിൽ അൽപ്പം ഇംഗ്ലീഷ് കയറിക്കൂടിയപ്പോൾ ശശി തരൂരിനെ ഓർമിപ്പിച്ചുകൊണ്ടുള്ള പ്രേമചന്ദ്രൻ എം.പി.യുടെ കമന്റ് ചിരിപടർത്തി. ഉടൻ വന്നു സുരേഷ് ഗോപിയുടെ മറുപടിയും. ഞാൻ ശശി തരൂരിനെ കേൾക്കാറില്ല, ഇത് ഹൃദയത്തിൽനിന്നു വരുന്നതാണ്. ചടങ്ങിൽ ഗുരുവന്ദനത്തിന്റെ ഭാഗമായി അധ്യാപകരായിരുന്ന പ്രൊഫ. സി.കെ.ഫെലിക്സിനെയും സി.ജി.ആന്റണിയെയും ഷാളണിയിച്ച് ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോജോ പനയ്ക്കൽ അധ്യക്ഷനായി. എസ്മാരിയോ എക്സ്പോർട്ടേർസ് ജനറൽ മാനേജർ കൂടിയായ ഇന്നസെന്റും കൺവീനറായിരുന്ന ഡയനേഷ്യസ് ജോർജും കൂട്ടായ്മയ്ക്കു നേതൃത്വം നൽകി. 45 പേരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. വരുംകാല പദ്ധതികളോടുള്ള പിന്തുണയുമറിയിച്ചാണ് എം.പി.മാരും സഹപാഠികളും മടങ്ങിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3EUHTnC
via IFTTT
Post Top Ad
Responsive Ads Here
Saturday, December 11, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
രണ്ട് എം.പി.മാർ 45 വർഷത്തിനുശേഷം വീണ്ടും കോളേജിൽ, പഴയ സുരേഷും പ്രേമനുമായി
രണ്ട് എം.പി.മാർ 45 വർഷത്തിനുശേഷം വീണ്ടും കോളേജിൽ, പഴയ സുരേഷും പ്രേമനുമായി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment