നമ്പരില്ലാത്ത സ്കൂട്ടറിൽ അഭ്യാസം, പ്ലസ്ടു വിദ്യാർഥികൾ പിടിയിൽ; അമ്മയ്ക്കെതിരേ ജാമ്യമില്ലാ കേസ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Saturday, December 11, 2021

നമ്പരില്ലാത്ത സ്കൂട്ടറിൽ അഭ്യാസം, പ്ലസ്ടു വിദ്യാർഥികൾ പിടിയിൽ; അമ്മയ്ക്കെതിരേ ജാമ്യമില്ലാ കേസ്

പുനലൂർ : നമ്പരില്ലാത്ത സ്കൂട്ടറിൽ നഗരത്തിൽ അഭ്യാസം നടത്തുകയും പെൺകുട്ടികളെ ശല്യംചെയ്യുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാർഥികളെ പുനലൂർ പോലീസ് പിടികൂടി. രൂപവും നിറവും മാറ്റിയ സ്കൂട്ടറും പിടിച്ചെടുത്തു. കാര്യറ സ്വദേശികളായ വിദ്യാർഥികളാണ് പിടിയിലായത്. വാഹന ഉടമയായ, കുട്ടികളിൽ ഒരാളുടെ അമ്മയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. മാസങ്ങളായി നമ്പരില്ലാത്ത വാഹനത്തിൽ ഇവർ പുനലൂർ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ പോലീസിനുമുന്നിൽപ്പെട്ട വിദ്യാർഥികൾ രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാർഥികളെക്കുറിച്ച് സൂചന ലഭിച്ചത്. അന്വേഷണത്തിൽ വാഹനം വിദ്യാർഥികളിൽ ഒരാളുടെ അമ്മയുടെ പേരിലുള്ളതാണെന്നു കണ്ടെത്തി. ചുവപ്പുനിറമായിരുന്ന സ്കൂട്ടർ കറുപ്പുനിറമാക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പർ വെച്ചും ഇവർ വാഹനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോടതിക്കു കൈമാറിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പുനലൂർ എസ്.ഐ. ശരത്ലാൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3GxRZLm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages