'ജനറല്‍ അറോറയ്ക്കുമുന്നില്‍ 93,000 പാക് പട്ടാളക്കാര്‍ ആയുധംവെച്ചു കീഴടങ്ങി' - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, December 15, 2021

'ജനറല്‍ അറോറയ്ക്കുമുന്നില്‍ 93,000 പാക് പട്ടാളക്കാര്‍ ആയുധംവെച്ചു കീഴടങ്ങി'

മേഘ്നയുടെ മണ്ണിൽ പാകിസ്താൻമുഷ്ക്കിന്റെ പത്തികളെ ഇന്ത്യ ചവിട്ടിത്താഴ്ത്തിയ ദിനത്തിന് ഇന്ന് അമ്പതാണ്ട് പൂർത്തിയാവുകയാണ്. ബംഗ്ളാ സ്വത്വത്തിന് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ കൈവന്ന മുഹൂർത്തം 1971 ഡിസംബർ മൂന്നിന് പാകിസ്താൻ നമുക്കെതിരേ നടത്തിയ വ്യോമാക്രമണത്തോടെ ബംഗ്ലാദേശിന്റെ വിമോചനത്തിനുകാരണമായ മിന്നൽയുദ്ധത്തിന് ഇന്ത്യ തുടക്കമിട്ടു. സത്യത്തിൽ, കിഴക്കൻ പാകിസ്താനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മാർച്ച് 25 മുതൽ ഒരു തുറന്നയുദ്ധത്തിന് ഇന്ത്യ തയ്യാറെടുക്കുകയായിരുന്നു. പടിഞ്ഞാറൻ നിരയിലെ ചമ്പ് ജൗറിയൻ സബ് സെക്ടറിൽ പാകിസ്താൻ അപ്രതീക്ഷിതമായ ആക്രമണം നടത്തി. മാനവർ വാലി തവി പ്രദേശത്തിന്റെ പടിഞ്ഞാറുള്ള സ്ഥലം അവർ കൈപ്പിടിയിലാക്കി. ഗഡ്വാൾ റൈഫിൾസ് ബറ്റാലിയൻ 7-ൽ ഞാനന്ന് യുവമേജറായിരുന്നു. യുദ്ധമുഖത്തേക്കു ഞങ്ങൾ കുതിച്ചു. ബറ്റാലിയൻ പ്രതിരോധിച്ച ഇടങ്ങളിൽ ഡിസംബർ മൂന്ന് മുതൽ കനത്ത പാക് ഷെല്ലിങ് നടന്നു. ചമ്പ് സാലിയന്റിൽ പാകിസ്താന്റെ 23-ാം ഇൻഫന്ററി ഡിവിഷൻ മേജർ ജനറൽ ഇഫ്തിക്കർ ഖാൻ ജൻജുവയുടെ നേതൃത്വത്തിൽ കവചിതവാഹനങ്ങളുടെ അകമ്പടിയോടെ ആക്രമണമുണ്ടായി. ഡിസംബർ ഒമ്പതിന് ചമ്പിൽ ഹെലികോപ്റ്റർ പൊട്ടിത്തെറിച്ച് ജനറൽ കൊല്ലപ്പെട്ടു. ഡിസംബർ 16-ന് ഞങ്ങൾക്ക് ആക്രമണനിർദേശം കിട്ടി. 22 മണിക്കൂറിനുള്ളിൽ ആക്രമിച്ചുകയറി തന്ത്രപ്രധാനമായ പോസ്റ്റുകൾ ഞങ്ങൾ പിടിച്ചെടുത്തു. അപ്പോഴേക്കും വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. പൂഞ്ച് മേഖലയിൽ നാം ധീരമായി പോരാടി, വ്യോമസേന അവിടെ നിർണായകമായ നേട്ടം കാഴ്ചവെച്ചു. ജമ്മു കശ്മീരിലെ അഖ്നൂരിലെ ചിക്കൻ നെക്ക് നമ്മൾ പിടിച്ചു. കാർഗിൽ ഉയരങ്ങളിലെ പോസ്റ്റുകളിൽനിന്ന് പാക് പടയെ തുരത്തി അവ കൈക്കലാക്കി. രവിനദിയുടെ കൈവഴിയായ ബസന്തർ നദീതീരത്തെയും ഷക്കാർഗഢ് മുനമ്പിലെയും യുദ്ധത്തിൽ നാം കടന്നുകയറി ശത്രുപ്രവിശ്യകൾ പിടിച്ചടക്കി. ലോംഗോവാല യുദ്ധമായിരുന്നു മറ്റൊരു ശ്രദ്ധാകേന്ദ്രം. അതൊരു ധീരമായ പോരാട്ടമായിരുന്നു. നമ്മുടെ വ്യോമസേന അവിടെ പാക് ടാങ്കുകളുടെ ഒരു ശവക്കോട്ടതന്നെ തീർത്തു. ബോർഡർ സിനിമ നിങ്ങൾ കണ്ടുകാണും എന്നുകരുതുന്നതിനാൽ കൂടുതൽ പറയുന്നില്ല. റൽനോർ, ഖൂ ഖോർപ്പർ, ഗദ്ര നഗരം, ഖിൻസർ, പിരാനി കാ പാർ, പർബത് അലി എന്നീ സ്ഥലങ്ങളെല്ലാം ഇന്ത്യ പിടിച്ചെടുത്തു. നയാ ചോറിലെ യുദ്ധത്തിൽ പാക് പട തോറ്റോടിയപ്പോൾ വലിയൊരു പ്രദേശം നമുക്കധീനമായി. മനേക് ഷായുടെ നിർദേശപ്രകാരം കിഴക്കൻ ബംഗാൾ മുഴുവൻ വരുതിയിലാക്കാൻ ഈസ്റ്റേൺ ആർമി കമാൻഡർ ലെഫ്. ജനറൽ ജഗജീത് സിങ് അറോറ പടപ്പുറപ്പാട് തുടങ്ങി. അതിനൊപ്പം നാഗാലാൻഡ്, മണിപ്പുർ, മിസോ കുന്നുകൾ എന്നിവിടങ്ങളിലെയും വടക്കൻ അതിർത്തിയിലെയും സുരക്ഷാച്ചുമതലകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. കിഴക്കൻ ബംഗാളിൽ പാകിസ്താൻ കനത്ത പ്രതിരോധവ്യൂഹം ചമച്ചിരുന്നു. വിമാനവാഹിനി വിക്രാന്ത് ഉൾപ്പെട്ട ഈസ്റ്റേൺ ഫ്ലീറ്റ് പാകിസ്താന്റെ ഗൺബോട്ടുകളെ തകർത്ത് ഉൾക്കടൽ ഉപരോധിച്ചു. എല്ലാ ഭാഗത്തുനിന്നും വളയപ്പെട്ട പാകിസ്താൻ സൈന്യത്തിന്റെ ധൈര്യം ചോർന്നു. ധാക്കയിലേക്ക് സഗത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാരാട്രൂപ്പർമാർ പറന്നിറങ്ങി. ജീവൻ വേണമെങ്കിൽ കീഴടങ്ങാനുള്ള ലഘുലേഖകൾ ഇന്ത്യൻ ഹെലികോപ്റ്ററുകൾ വിതറി. ഒടുവിൽ ധാക്ക റേസ് കോഴ്സിൽ പാക് ഈസ്റ്റേൺ കമാൻഡ് തലവൻ കീഴടങ്ങൽ ഒപ്പുചാർത്തി. ജനറൽ അറോറയ്ക്കുമുന്നിൽ 93,000 പാക് പട്ടാളക്കാർ ആയുധംവെച്ചു കീഴടങ്ങി. പാകിസ്താനെ സംബന്ധിച്ചിടത്തോളം യുദ്ധം നാണംകെട്ട പരാജയമായിത്തീർന്നു. സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും അവരുടെ നട്ടെല്ലൊടിഞ്ഞു. പരമ്പരാഗതയുദ്ധത്തിൽ ഇന്ത്യയെ വെല്ലാൻ അവർക്കൊരിക്കലുമാവില്ലെന്ന് തെളിഞ്ഞു. നമ്മുടെ ചരിത്രവിജയം ആഘോഷിക്കുന്ന ഈവേളയിൽ രാജ്യത്തിനായി ജീവൻ കൊടുത്തവർക്കായി നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. സൈനിക, നയതന്ത്ര വിശകലന വിദഗ്ധനാണ് ലേഖകൻ


from mathrubhumi.latestnews.rssfeed https://ift.tt/3pY4Qjn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages