അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയെ സ്റ്റീവ് സമിത്ത് നയിക്കും. നായകൻ പാറ്റ് കമ്മിൻസ് ഐസൊലേഷനിൽ പ്രവേശിച്ചതോടെയാണ് സമിത്തിന് നറുക്കുവീണത്. കോവിഡ് പോസിറ്റീവായ ഒരാളുമായി സമ്പർക്കം പുലർത്തിയതിനാലാണ് കമ്മിൻസ് രണ്ടാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇതോടെ സഹനായകനായ സ്മിത്തിന് അവസരം ലഭിച്ചു. 31 കാരനായ സ്മിത്ത് ഇതിനുമുൻപ് ഓസ്ട്രേലിയയെ നയിച്ചിട്ടുണ്ട്. എന്നാൽ 2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് സ്മിത്തിനെ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. രണ്ട് വർഷത്തേക്ക് താരത്തിന് വിലക്കും ലഭിച്ചു. കഴിഞ്ഞ വർഷം വിലക്ക് അവസാനിച്ചു. ഇതോടെ സ്മിത്തിനെത്തേടി വീണ്ടും നായകസ്ഥാനമെത്തി. CONFIRMED: Pat Cummins has been ruled out of the Adelaide Test. Steve Smith will captain. Michael Neser will debut. #Ashes — cricket.com.au (@cricketcomau) December 16, 2021 ആദ്യ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ വിജയം നേടിയിരുന്നു. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തിട്ടുണ്ട്. Content Highlights: Steve Smith to lead Australia 3.5 years after ball tampering scandal
from mathrubhumi.latestnews.rssfeed https://ift.tt/329Ntne
via IFTTT
Post Top Ad
Responsive Ads Here
Thursday, December 16, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കമ്മിന്‍സ് ഐസൊലേഷനില്‍, രണ്ടാം ആഷസില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവ് സ്മിത്ത്
കമ്മിന്‍സ് ഐസൊലേഷനില്‍, രണ്ടാം ആഷസില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവ് സ്മിത്ത്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment