സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ എത്തി അപമാനിച്ചു; യുവാവ് അറസ്റ്റില്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, December 9, 2021

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ എത്തി അപമാനിച്ചു; യുവാവ് അറസ്റ്റില്‍

മൂവാറ്റുപുഴ: അതിരാവിലെ സ്കൂളിൽ പോകുകയായിരുന്ന വിദ്യാർഥിനിയോട് സ്കൂട്ടറിലെത്തി അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് പിടിയിൽ.വാരിക്കാട്ട് പുതുശെരിക്കൽ വീട്ടിൽ ഷാനി(26)യെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ സി.ജെ. മാർട്ടിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ചിത്രങ്ങൾ പോലീസ് സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരിന്നു. നഗരത്തിലെ മീൻസ്റ്റാൾ ഉടമയായ ഇയാൾ, അതിരാവിലെ സ്കൂളിൽ പോകുന്ന വിദ്യാർഥികളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് സമീപത്തെ നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധന നടത്തി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ.: ആർ അനിൽകുമാർ, എ.എസ്.ഐ. അലി സി.എസ്., സി.പി.ഒ. ദിലീഷ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. content highlights:youth arrested in pocso case at muvattupuzha


from mathrubhumi.latestnews.rssfeed https://ift.tt/3dB7uWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages