ആകാശത്തുവെച്ച് തീപിടിച്ച് തകർന്നുവീഴുന്ന ഒരു ഹെലികോപ്റ്ററിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ദൃശ്യമാണെന്ന തരത്തിലാണ് പ്രചാരണം. മലയാളികൾ അടക്കം നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അന്വേഷണം കീഫ്രെയിമുകളുടെ സഹായത്തോടെ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അങ്ങനെ റഷ്യൻ മാധ്യമമായ ആർ.ബി.സിയുടെ ഓൺലൈൻ പോർട്ടലിൽ സമാന വീഡിയോ കണ്ടെത്തി. സിറിയൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകരുന്ന വീഡിയോആണതെന്ന് വാർത്തയിലൂടെ മനസിലാക്കാൻ സാധിച്ചു. 2020 ഫെബ്രുവരിയിൽ വിമതരുടെ ആക്രമണത്തിലാണ് ഹെലികോപ്റ്റർ തകർന്നത്. പ്രസ്തുത സംഭവം സ്ഥിരീകരിച്ചുകൊണ്ടുള്ള ടർക്കിഷ് ദേശിയ പ്രതിരോധ മന്ത്രാലയത്തിന്റെ ഒരു ട്വീറ്റും ഇതിനോടൊപ്പം കണ്ടെത്തി. (സിറിയിലെ വിമതർക്ക് സൈനികമായും സാമ്പത്തികമായും സഹായം നൽകുന്നത് തുർക്കിയാണെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്). കൂടാതെ, പ്രശസ്ത അന്താരാഷ്ട്ര മാധ്യമങ്ങളായ ദി ടെലിഗ്രാഫ്. ഗാർഡിയൻ, അൽ ജസീറ എന്നിവയും ഇക്കാര്യം വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. LIVE: Opposition fighters have shot down a Syrian government helicopter in Idlib. The pilot was killed in the crash. For more on Idlib, click here: https://t.co/0dTUwsaB3f pic.twitter.com/wbh9pcoNAo — Al Jazeera Breaking News (@AJENews) February 11, 2020 അങ്ങനെ പ്രചരിക്കുന്ന വീഡിയോ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്ററിന്റേതല്ലെന്ന് ഉറപ്പിച്ചു. വാസ്തവം ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നതിന്റെതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രസ്തുത സംഭവവുമായി ബന്ധമില്ല. 2020 ഫെബ്രുവരിയിൽ സിറിയയിലെ വിമതർ തകർത്ത സിറിയൻ സേനയുടെ ഹെലികോപ്റ്ററിന്റെ വിഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. Content Highlights:The video showing the helicopter carrying the CDS Bipin Rawat that crashed is true? | Fact Check
from mathrubhumi.latestnews.rssfeed https://ift.tt/3dPqqkB
via IFTTT
Post Top Ad
Responsive Ads Here
Thursday, December 9, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അഗ്‌നിഗോളമായി തകർന്നു വീഴുന്നത് സംയുക്ത സേനാ മേധാവി സഞ്ചരിച്ച ഹെലികോപ്റ്ററോ? | Fact Check
അഗ്‌നിഗോളമായി തകർന്നു വീഴുന്നത് സംയുക്ത സേനാ മേധാവി സഞ്ചരിച്ച ഹെലികോപ്റ്ററോ? | Fact Check
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment