ചെന്നൈ: തമിഴ് സിനിമാസംവിധായകൻ എം. ത്യാഗരാജനെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിർവശത്താണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. എ.വി.എം. പ്രൊഡക്ഷൻസിന്റെ 150-ാമത്തെ സിനിമയായ മാനഗര കാവൽ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ ഈ സിനിമ സൂപ്പർ ഹിറ്റായിരുന്നു. വിരുദുനഗർ ജില്ലയിലെ അരുപ്പുക്കോട്ട സ്വദേശിയായ ത്യാഗരാജൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. പൊണ്ണുപാർക്ക പോറേൻ, വെട്രി മേൽ വെട്രി തുടങ്ങിയവയാണ് മറ്റ് പ്രധാനചിത്രങ്ങൾ. കുടുംബവുമായി പിരിഞ്ഞുതാമസിച്ചിരുന്ന അദ്ദേഹം അവസാനകാലത്ത് തീർത്തും ദാരിദ്ര്യത്തിലായിരുന്നു. സർക്കാരിന്റെ ന്യായവില ഭക്ഷണശാലയായ അമ്മാ ഉണവകത്തിൽനിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും പറയപ്പെടുന്നു. മരണത്തിൽ തമിഴ് സംവിധായകരുടെ സംഘടന അനുശോചിച്ചു. Content Highlights: M Thyagarajan found dead, vetri mel vetri movie, managara kaval movie
from mathrubhumi.latestnews.rssfeed https://ift.tt/3Gu0yXs
via IFTTT
Post Top Ad
Responsive Ads Here
Thursday, December 9, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സംവിധായകൻ എം.ത്യാഗരാജൻ മരിച്ച നിലയിൽ, അവസാനകാലം കടന്നുപോയത് കടുത്ത ദാരിദ്ര്യത്തിലൂടെ
സംവിധായകൻ എം.ത്യാഗരാജൻ മരിച്ച നിലയിൽ, അവസാനകാലം കടന്നുപോയത് കടുത്ത ദാരിദ്ര്യത്തിലൂടെ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment