സിൽവർ ലൈനിന് അനുമതി നൽകണം; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, December 9, 2021

സിൽവർ ലൈനിന് അനുമതി നൽകണം; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: അർധ അതിവേഗ റെയിൽപ്പാതയായ സിൽവർ ലൈനിന് അനുമതി നൽകാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പ്രതിപക്ഷവും ജനകീയ സംഘടനകളും എതിർക്കുമ്പോൾ പദ്ധതിക്ക്‌ കേന്ദ്രത്തിന്റെ അനുമതി നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ റെയിൽ പ്ലാനിൽ സിൽവർ ലൈൻ ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക്‌ നന്ദിപറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഈ വർഷം ജൂലായ് 13-ന് ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഈ പദ്ധതി ഉൾപ്പെടുത്തിയതും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അന്നുതന്നെ റെയിൽവേമന്ത്രി അശ്വനി വൈഷ്‌ണവുമായി മുഖ്യമന്ത്രി ചർച്ചനടത്തി. റെയിൽവേയുടെ സാമ്പത്തികസ്ഥിതി കാരണം സിൽവർ ലൈനിന് അനുമതി നൽകുന്നതിൽ കേന്ദ്രമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ, സിൽവർ ലൈൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ വരുമാനം വർധിപ്പിക്കാൻ ഉതകുന്നതാണെന്ന് വാദിക്കുന്ന റിപ്പോർട്ടോടെയാണ് മുഖ്യമന്ത്രി ഇപ്പോൾ കത്തയച്ചത്. സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖം, വ്യവസായ ഇടനാഴി എന്നിവ യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നത് റെയിൽവേക്കും ഗുണകരമാവുമെന്നാണ് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട്. പദ്ധതിക്കായി 42 റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കുന്നുണ്ട്. റെയിൽവേ പണംമുടക്കാതെതന്നെ മേൽപ്പാലങ്ങൾ ഉണ്ടാകുന്നത് റെയിൽവേയുടെ ബാധ്യത കുറയ്ക്കും. യാത്രക്കാർ സിൽവർ ലൈൻ ആശ്രയിക്കുമ്പോൾ സാധാരണ പാതയിലൂടെ റെയിൽവേക്ക്‌ കൂടുതൽ ചരക്ക് വണ്ടികൾ ഓടിക്കാനാവും. സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ 13,700 കോടിരൂപ ചെലവിടാമെന്ന് സമ്മതിച്ചിട്ടുണ്ട്. വിദേശ വായ്പ തിരിച്ചടയ്ക്കുന്നതിൽ കെ-റെയിലിന് കഴിഞ്ഞില്ലെങ്കിൽ ആ ബാധ്യതയും ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാർപ്രകാരം ഭൂമിയേറ്റെടുക്കാനുള്ള ചെലവ് ഒഴിച്ചുള്ള വിഹിതം മുടക്കുന്നവർക്ക് 13.55 ശതമാനം വാർഷിക വരുമാനം ലഭിക്കും. അതിനാൽ പദ്ധതി ലാഭകരമാണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. കല്ലിടൽ വേഗത്തിലാക്കാൻ ടെൻഡർ ക്ഷണിച്ചു സിൽവർ ലൈനിന് ഏറ്റെടുക്കുന്ന ഭൂമി അളന്നുതിരിച്ച് കല്ലിടുന്നത് വേഗത്തിലാക്കാൻ ഏജൻസികളെ ക്ഷണിച്ച് കെ-റെയിൽ ഇ-ടെൻഡർ പുറപ്പെടുവിച്ചു. കോട്ടയം മുതൽ എറണാകുളംവരെയുള്ള രണ്ടാം റീച്ചിലെ ഭൂമി അളക്കാനാണിത്. ഏകദേശം നൂറുകിലോമീറ്ററാണ് ഈ റീച്ച്. 41.81 ലക്ഷം രൂപയാണ് ചെലവ്. ആറുമാസത്തിനകം ജോലി പൂർത്തിയാക്കണമെന്നാണ് ടെൻഡർ വ്യവസ്ഥ. റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടില്ല -മന്ത്രി വി. മുരളീധരൻതിരുവനന്തപുരം: കെ-റെയിലിന് ഭൂമി ഏറ്റെടുക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. റെയിൽമന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/3rPva1Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages