കെ.ആർ. ഗോപി മാനന്തവാടി: ''ഐ.എൻ.എസ്. വിക്രാന്ത് കടലിലൂടെ ശത്രുസൈന്യത്തെ ലക്ഷ്യംവെച്ച് മെല്ലെ ഇരമ്പി നീങ്ങവെ... പെട്ടെന്ന് ക്യാപ്റ്റൻ കപ്പൽ വെട്ടിച്ച് മറ്റൊരു ദിശയിലൂടെ അതിവേഗം ഓടിച്ചു. സംഭവിച്ചതെന്തെന്ന് അറിയാതെ എല്ലാവരും അമ്പരന്നു നിൽക്കുമ്പോൾ ഈ സമയം കപ്പലിന് മുകളിലിരുന്ന് ഞാൻ ഞങ്ങളുടെ കപ്പലിനെ തകർക്കാനെത്തിയ ടോർപിഡോയെ ഒരു മിന്നായം പോലെ കണ്ടു. ക്യാപ്റ്റന്റെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നില്ലെങ്കിൽ എല്ലാം കഴിഞ്ഞേനെ...'' മാനന്തവാടി എരുമത്തെരുവിലെ വീട്ടിലിരുന്ന് 72 കാരനായ കെ.ആർ. ഗോപി ഒാർത്തെടുക്കുന്നു. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധസമയത്ത് ഒട്ടേറെ പോർവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള ഐ.എൻ.എസ്. വിക്രാന്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. രണ്ടായിരത്തിലേറെ സൈനികർ യുദ്ധത്തിന് തയ്യാറായി കപ്പലിലുണ്ടായിരുന്നു. സേനാ തലവൻമാരുടെ വിളിയും പ്രതീക്ഷിച്ച് പോർ വിമാനങ്ങളുടെ പൈലറ്റുമാരും ഈ സമയം കപ്പലിൽ സജ്ജരായിരുന്നുവെന്ന് ഗോപി ഒാർക്കുന്നു. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ ദിവസങ്ങളോളം ആൻഡമാൻ നിക്കോബാർ ദീപിനടുത്ത് ഇടുങ്ങിയ സ്ഥലത്ത് കപ്പൽ നങ്കൂരമിട്ടു. ശത്രുക്കളുടെ ഒരു അന്തർവാഹിനിക്കും ഈ സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിയുമായിരുന്നില്ല. ഇവിടെ നിന്നാണ് ശത്രുക്കളുടെ നീക്കങ്ങളും സ്ഥിതിഗതികളും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നതും നിർദേശങ്ങൾ നൽകിയതും. ഒരു ദിവസം തെളിച്ചമുള്ള രാത്രിയിൽ റോന്തു ചുറ്റുന്ന സമയത്ത് മൂന്നു ചരക്കുകപ്പലുകൾ കടലിലൂടെ വേഗത്തിൽ നീങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുറമുഖങ്ങളിൽനിന്ന് അടുത്തൊന്നും കപ്പലുകൾ പോയിട്ടില്ലെന്ന വിവരവും കിട്ടി. ഉടനെ കപ്പലുകളെ സൈന്യം വളഞ്ഞു. പരിശോധിച്ചപ്പോൾ അകത്തുള്ളത് രക്ഷപ്പെടാൻ ശ്രമിക്കുന്ന പാകിസ്താൻ പട്ടാളക്കാരാണെന്ന് മനസിലാക്കി. അവരെ പിടികൂടി വിശാഖപട്ടണത്ത് എത്തിച്ചു. ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന് മുമ്പുതന്നെ ബംഗ്ലാദേശിന്റെ ഭൂമിശാസ്ത്രം കൃത്യമായി ഇന്ത്യയുടെ മുതിർന്ന സൈനിക ഉദ്യോസ്ഥൻ നേരിട്ട് മനസിലാക്കിയിരുന്നതായി ഇദ്ദേഹം പറഞ്ഞു. ഇതിനനുസരിച്ച് ഐ.എൻ.എസ്. വിക്രാന്തിൽ കളിമണ്ണിൽ സ്ഥലത്തിന്റെ രൂപരേഖ തയ്യാറാക്കുകയായിരുന്നു. ഇതുകാരണം ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളും കിടപ്പും സൈനികർക്ക് വ്യക്തമായി മനസിലാക്കാനായി. അതുകൊണ്ടുതന്നെ ഇന്ത്യൻ സൈനികർക്ക് ആശങ്കകളില്ലാതെ യുദ്ധസ്ഥലത്തെത്താനും ആക്രമിക്കാനും കഴിഞ്ഞു. യുദ്ധ വിജയത്തിനുശേഷം മദ്രാസിൽ സൈനികർക്ക് വലിയ സ്വീകരണം ലഭിച്ചിരുന്നു. എം.ജി.ആർ., ശിവാജി ഗണേശൻ തുടങ്ങി ഒട്ടേറെ പേർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നതായി ഗോപി ഒാർത്തെടുക്കുന്നു. പരിശീലന കാലയളവ് ഉൾപ്പെടെ 11 വർഷം ഇന്ത്യൻ നാവികസേനയിൽ കെ.ആർ. ഗോപി ജോലി ചെയ്തു. പെൻഷൻ ഇല്ലാതെയാണ് ലീഡിങ് എയർമാനായി സർവീസിൽനിന്ന് പിരിഞ്ഞത്. 1965-ൽ ഡിസംബർ നാലിന് സർവീസിൽ പ്രവേശിച്ചു. 1977 മാർച്ചിൽ വിരമിച്ചു. പിന്നീട് കുറച്ചുവർഷം ഗൾഫിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തതതിനുശേഷം തിരിച്ചു നാട്ടിലെത്തി. വാഴക്കുളത്താണ് ജന്മസ്ഥലം. ഇടുക്കി പട്ടംകോളനിയിൽ അച്ഛന് സ്ഥലം ലഭിച്ചപ്പോൾ കുടുംബം അങ്ങോട്ട് താമസം മാറ്റി. ഭാര്യവീട് വയനാട് തൃശ്ശിലേരിയായതിനാൽ മാനന്തവാടി എരുമത്തെരുവിൽ 15 സെന്റ് സ്ഥലം വാങ്ങി വയനാട്ടുകാരനാവുകയായിരുന്നു ഗോപി. മൂന്നുവർഷം കേരള സംസ്ഥാന എക്സ് സർവീസസ് ലീഗ് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീനാരായണഗുരു ധർമപ്രചാരണ സഭ ജില്ലാ സെക്രട്ടറി, വയോജന വേദി ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ച ഒ. തങ്കമ്മയാണ് ഭാര്യ. സുഹാസ് ഗോപി, നിത്യ ഗോപി എന്നിവർ മക്കൾ.
from mathrubhumi.latestnews.rssfeed https://ift.tt/3IKlb3N
via IFTTT
Post Top Ad
Responsive Ads Here
Monday, December 13, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മിന്നായം പോലെ ടോർപിഡോ, തലനാരിഴയ്ക്ക് ഐ.എൻ.എസ്. വിക്രാന്തിന്‍റെ രക്ഷപ്പെടല്‍- ഗോപി ഓർക്കുന്നു
മിന്നായം പോലെ ടോർപിഡോ, തലനാരിഴയ്ക്ക് ഐ.എൻ.എസ്. വിക്രാന്തിന്‍റെ രക്ഷപ്പെടല്‍- ഗോപി ഓർക്കുന്നു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment