ലണ്ടൻ: അച്ചടക്ക ലംഘനത്തെ തുടർന്ന് പിയറി എമെറിക് ഒബമെയാങ്ങിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സണൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി. ബുധനാഴ്ച വെസ്റ്റ്ഹാമിനെതിരായ മത്സരത്തിലും താരം ടീമിലുണ്ടാകില്ലെന്ന് പരിശീലകൻ മൈക്കൽ ആർട്ടേറ്റ അറിയിച്ചു. ക്ലബ്ബ് അനുവദിച്ച അവധിക്ക് ഫ്രാൻസിൽ ഒരു സ്വകാര്യ ആവശ്യത്തിനു പോയ ഒബമെയാങ്ങ് തിരിച്ചെത്താൻ വൈകിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതോടെ ശനിയാഴ്ച സതാംപ്ടണെതിരായ മത്സരത്തിൽ താരത്തിന് കളിക്കാനായിരുന്നില്ല. ഇതാദ്യമായല്ല താരം ഇത്തരത്തിൽ അവധിയെടുത്ത് പോയി ടീമിനൊപ്പം ചേരാൻ വൈകുന്നത്. നേരത്തെ ഇക്കഴിഞ്ഞ മാർച്ചിലും താരത്തിൽ നിന്ന് സമാനമായ അച്ചടക്ക ലംഘനം ഉണ്ടായിരുന്നു. അന്ന് ടോട്ടൻഹാമിനെതിരായ മത്സരത്തിനു മുമ്പുള്ള ടീം മീറ്റിങ്ങിന് താരം വൈകിയാണ് എത്തിയത്. ഇതോടെ അന്ന് താരത്തെ കളിപ്പിക്കാതെ മാറ്റിനിർത്തുകയായിരുന്നു. Content Highlights: arsenal sacked pierre-emerick aubameyang from captaincy for disciplinary breach
from mathrubhumi.latestnews.rssfeed https://ift.tt/3s516Pz
via IFTTT
Post Top Ad
Responsive Ads Here
Tuesday, December 14, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അച്ചടക്ക ലംഘനം; പിയറി എമെറിക് ഒബമെയാങ്ങിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ആഴ്‌സണല്‍
അച്ചടക്ക ലംഘനം; പിയറി എമെറിക് ഒബമെയാങ്ങിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ആഴ്‌സണല്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment