ഒട്ടകത്തിന്റെ അനിയനെ വെട്ടിക്കൊന്നു, വീട്ടമ്മയെ ബോംബെറിഞ്ഞു; സുധീഷിനെ തീര്‍ത്തത് പൊതുശത്രുക്കള്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, December 15, 2021

ഒട്ടകത്തിന്റെ അനിയനെ വെട്ടിക്കൊന്നു, വീട്ടമ്മയെ ബോംബെറിഞ്ഞു; സുധീഷിനെ തീര്‍ത്തത് പൊതുശത്രുക്കള്‍

തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ഒളിവിൽ കഴിയവെ ഗുണ്ടകൾ വെട്ടിക്കൊന്ന സുധീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വിവിധ കാരണങ്ങളാൽ സുധീഷിനോട് ശത്രുതയുണ്ടായിരുന്ന പൊതുശത്രുക്കൾ ഒരുമിച്ചാണ് കോളനിക്കുള്ളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പോലീസ് അന്വേഷിക്കുന്ന പ്രതിയായിരുന്നു സുധീഷ്. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടും ഒളിത്താവളത്തെ കുറിച്ച് പോലീസിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പക്ഷേ ഗുണ്ടകൾക്ക് കൃത്യമായി വിവരം ലഭിച്ചത് എങ്ങനെയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. എന്തിനായിരുന്നു പൈശാചികമായ രീതിയിൽ ഒരു കൊലപാതകം നടത്തിയത്? സുധീഷ് വധക്കേസിലെ പ്രധാന പ്രതികളുൾപ്പെടെ പോലീസ് കസ്റ്റഡിയിലായതോടെ ഉയരുന്ന പ്രധാന ചോദ്യമാണിത്. ഇതിന് കൃത്യമായ ഒരുത്തരം നൽകാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.മങ്കാട്ടുമൂലയിൽ വിഷ്ണു, അഖിൽ എന്നിവരെ വെട്ടിയതിന്റെ പ്രതികാരമാണ് കല്ലൂരിൽ നടപ്പാക്കിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതികളിൽ പലർക്കും പലസംഭവങ്ങളിലായി സുധീഷിനോടു പകയുണ്ടായിരുന്നതായും പോലീസിന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഒന്നാംപ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്കുനേരേ ബോംബെറിഞ്ഞത്. രണ്ടാംപ്രതി ഒട്ടകം രാജേഷിന്റെ അനുജന്റെ കൊലപാതകത്തിലെ പങ്കാളിത്തം. മൂന്നാംപ്രതിയും ഭാര്യയുടെ സഹോദരനുമായ ശ്യാംകുമാറിനെ മർദ്ദിച്ചത്. ഇങ്ങനെ സുധീഷിനോടു പകയുള്ളവരാണ് കൊലപാതകത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.പ്രധാന കാരണമായി പോലീസ് പറയുന്ന മങ്കാട്ടുമൂലയിലെ സംഭവത്തിൽ വെട്ടേറ്റ അഖിലിനും വിഷ്ണുവിനും ഈ സംഘവുമായുള്ള ബന്ധത്തിന്റെ പൂർണചിത്രം ഇനിയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ ക്വട്ടേഷനാണോ നടപ്പാക്കിയതെന്ന സംശയം ഇപ്പോഴുമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുമാണ് അഖിലും വിഷ്ണുവും. ഇവർക്ക് ഒട്ടകം രാജേഷിന്റെ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. പൊതുശത്രുവിനെ ഇല്ലാതാക്കാൻ മറ്റുള്ളവരെല്ലാം ഒത്തുകൂടി തീരുമാനിച്ച് നടപ്പാക്കിയ കൊലപാതകമാണെങ്കിൽ ഇതിന്റെ പിന്നിലെ ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ട്. പ്രതികളിൽ ആറ് പേരുടെ പ്രായം 25ൽ താഴെ അറസ്റ്റിലായ പ്രതികളിൽ ആറുപേർ ഇരുപത്തഞ്ചിൽ താഴെ പ്രായമുള്ളവരാണ്. വിവിധ സ്ഥലങ്ങളിൽനിന്നുള്ള ഇവരെ തങ്ങളിൽ ബന്ധിപ്പിക്കുന്ന കണ്ണിയെന്താണെന്നും അന്വേഷിക്കേണ്ടതുണ്ട്. ലഹരിവ്യാപാരത്തിലെ പങ്കാളിത്തത്തിലേക്കാണ് ഈ ബന്ധം വിരൽചൂണ്ടുന്നത്. മംഗലപുരം, ചിറയിൻകീഴ്, തോന്നയ്ക്കൽ, കണിയാപുരം മേഖലകളിലെല്ലാം ലഹരിമാഫിയ ശക്തമാണ്. ഇതിന്റെ കണ്ണികളോ ഇതിനെ നിയന്ത്രിക്കുന്നവരോ ആണ് പ്രതികളെല്ലാമെന്നാണ് സൂചന. ലഹരി മാഫിയയുടെ ബന്ധം അന്വേഷിക്കുമെന്ന് ഡിഐജി വ്യക്തമാക്കുകയും ചെയ്തിരുന്നു. ക്രൂരമായ കൊലപാതകം നടപ്പാക്കിയതിലൂടെ മേഖലയിൽ തങ്ങളുടെ കരുത്തിനെ ചോദ്യംചെയ്യാൻ പാടില്ലെന്ന സന്ദേശമാണ് പ്രതികൾ നൽകിയതെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഈ കണ്ണിയിലെ മറ്റുള്ളവരെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട് പോലീസിന്.വധശ്രമക്കേസിൽ ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. പോലീസിന് കണ്ടെത്താൻ കഴിയാതിരുന്ന പ്രതിയെ ഗുണ്ടകൾ കണ്ടെത്തി തങ്ങളുടെ വിധി നടപ്പാക്കി. ഗുണ്ടാസംഘത്തിന്റെ നെറ്റ് വർക്കിന്റെ ബലമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇത് തകർത്തുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും പോലീസിനുണ്ട്. ഒപ്പമുണ്ടായിരുന്ന ഷിബിനിന്റെ പങ്കും അന്വേഷിക്കും കൊല്ലപ്പെട്ട സുധീഷ് കല്ലൂരിലെ പാണൻവിള പണയിൽ ഒളിവിൽക്കഴിയുമ്പോൾ കോരാണി ആലപ്പുറംകുന്ന് വടക്കുംകരവീട്ടിൽ ഷിബിനും ഒപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇയാളെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത പോലീസ് കേസിൽ നേരിട്ടു പങ്കില്ലെന്നു കണ്ടതിനാൽ അറസ്റ്റു ചെയ്തിട്ടില്ല. അതേസമയം ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സുധീഷ് ഒളിവിൽ കഴിയുന്ന വിവരം കേസിലെ മൂന്നാം പ്രതിയായ ശ്യാംകുമാർ അറിഞ്ഞത് എങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സുധീഷിന്റെ ഒളിയിടത്തെ സംബന്ധിച്ച വിവരം അക്രമികളെ അറിയിച്ചത് ഷിബിനാണോ എന്ന കാര്യത്തിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ആക്രമണം നടന്ന ശനിയാഴ്ച ഇരുവരും ചേർന്ന് നന്നായി മദ്യപിച്ചിരുന്നു. മദ്യംവാങ്ങിയെത്തിച്ചത് ഷിബിനാണ്. സുധീഷ് മദ്യലഹരിയിലായിരിക്കുമ്പോഴാണ് അക്രമിസംഘമെത്തിയത്. അക്രമിസംഘത്തെ കണ്ട് സുധീഷ് ഓടുമ്പോൾ ഷിബിൻ രക്ഷപ്പെടുകയാണുണ്ടായത്. ഷിബിന്റെ മൊഴി വിശ്വാസത്തിലെടുത്തിട്ടുള്ള പോലീസ് ഇയാളെ ഇപ്പോൾ പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. ഇയാളുടെ ഫോൺകോളുകളുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തിവരികയാണെന്നാണ് സൂചന. ഇയാൾ പ്രതികളിലാരെയെങ്കിലുമോ പ്രതികൾക്ക് ബന്ധമുള്ള ആരെയെങ്കിലുമോ സംഭവദിവസമോ അതിനുമുമ്പോ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. അങ്ങനെയുണ്ടെങ്കിൽ ഇയാളെയും പ്രതിപ്പട്ടികയിലുൾപ്പെടുത്തുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇല്ലെങ്കിൽ മാപ്പുസാക്ഷിയാക്കിയേക്കും. Content Highlights: pothencode sudheesh murder case


from mathrubhumi.latestnews.rssfeed https://ift.tt/3IWPVOX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages