തിരുവനന്തപുരം: കടലിൽ തിരമാലകൾക്ക് തീപിടിച്ചപോലെ. പച്ചനിറത്തിലുള്ള തീ. ശൈത്യകാലം തുടങ്ങിയതോടെ കേരളതീരത്ത് വിസ്മയകരമായ ഈ കാഴ്ച പതിവാകുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോട്ടുമൊക്കെ ഈ കാഴ്ചയുണ്ടായി. കടൽ തീ അഥവാ കടൽക്കറ എന്ന ഈ പ്രതിഭാസം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലായി കാണുന്നത് കടലിലെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് മത്സ്യസമ്പത്തിനെ ബാധിക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. കടലിന് 'തീ' പിടിക്കുന്നതിങ്ങനെ നോക്ടിലൂക്ക സിന്റില്ലൻസ് എന്ന ഒരുതരം പ്ലവകങ്ങളാണ് തിരമാലകളെ ഇങ്ങനെ 'തീ' പിടിപ്പിക്കുന്നത്. കടലിലെ സൂക്ഷ്മസസ്യങ്ങളും സൂക്ഷ്മജീവികളും ചേർന്നതാണ് പ്ളവകങ്ങൾ. ഇവ സമുദ്രങ്ങളിൽ ചുവപ്പ്, പച്ച നിറങ്ങളിൽ കാണാറുണ്ട്. ഇപ്പോൾ കേരളതീരത്ത് ഇവ പച്ച നിറത്തിലാണ് കാണുന്നത്. ഇവയുടെ ശരീരത്തിൽ സഹജീവിയായി കാണുന്ന ഏകകോശ പായലായ പെഡിനോമോനാസ് നോക്ടിലൂക്ക ആണ് ഈ പച്ചനിറത്തിന് കാരണം. നോക്ടിലൂക്ക പൂവിടുമ്പോൾ തിരമാലയുടെ സമ്മർദം ഉണ്ടെങ്കിൽ ജൈവ രാസത്വരകങ്ങളുടെ സാന്നിധ്യത്തിൽ പ്രകാശം പുറപ്പെടുവിക്കും. രാത്രിയിൽ ഈ വെളിച്ചം വ്യക്തമായി കാണാനാകും. ഇങ്ങനെയാണ് രാത്രിയിൽ കടലിൽ പച്ചനിറത്തിലുള്ള 'തീ' കാണുന്നത്. കാരണം മനുഷ്യൻതന്നെ കടൽവെള്ളത്തിലെ ഉയർന്ന പോഷകങ്ങളും ഓക്സിജൻ കുറവുള്ള വെള്ളത്തിന്റെ വരവുമാണ് കേരളതീരത്ത് ശൈത്യകാലത്ത് നോക്റ്റിലൂക്ക പെരുകുന്നതിന് കാരണമെന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി പ്രൊഫ. ബിജു കുമാർ പറഞ്ഞു. ജനവാസകേന്ദ്രങ്ങളിൽനിന്ന് തീരദേശജലത്തിലേക്ക് വിസർജ്യവസ്തുക്കൾ, രാസവളങ്ങൾ എന്നിവ ഉയർന്ന അളവിൽ ഒഴുകിയെത്തുന്നതുകൊണ്ടാണ് കടൽവെള്ളത്തിൽ പോഷകങ്ങൾ കൂടുന്നത്. വിശദപഠനം വേണം നോക്റ്റിലൂക്ക നേരിട്ട് വിഷാംശമുള്ള ജീവിയല്ല. പക്ഷേ, അവ പെരുകുമ്പോൾ പുറന്തള്ളപ്പെടുന്ന അമോണിയ മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും കൂട്ടമരണത്തിന് കാരണമാകും. ഇത് മത്സ്യലഭ്യത കുറയാനിടയാക്കും. ഇന്ത്യൻ തീരത്ത് നോക്റ്റിലൂക്ക കറ കൂടുതലായി കാണുന്നതിനാൽ തീരദേശ ഭക്ഷ്യശൃംഖലയിലും മത്സ്യബന്ധനത്തിലും അതിന്റെ സ്വാധീനത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് ഡോ. ബിജുകുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/30u1TOH
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 15, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കടൽ മാറുന്നു; പച്ച ‘തീ’ പടരുന്നു; കേരളത്തില്‍ പലയിടത്തും കടൽ തീ അഥവാ കടൽക്കറ പ്രതിഭാസം
കടൽ മാറുന്നു; പച്ച ‘തീ’ പടരുന്നു; കേരളത്തില്‍ പലയിടത്തും കടൽ തീ അഥവാ കടൽക്കറ പ്രതിഭാസം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment