പതിനാറുവർഷവും മൂന്നുമാസവും മുമ്പാണ് കോച്ച് ഗ്രെഗ് ചാപ്പലുമായ് കലഹിച്ച് സൗരവ് ഗാംഗുലിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത്. മോശം ഫോമിനെത്തുടർന്ന് ടീമിൽനിന്നും പുറത്തായി. ഗാംഗുലി മോശം ക്യാപ്റ്റനാണെന്നും ശാരീരികമായും മാനസികമായും സജ്ജനല്ലെന്നും ടീമിൽ ഭിന്നതയുണ്ടാക്കുന്നെന്നും ചാപ്പൽ ബി.സി.സി.ഐ.ക്ക് മെയിൽ അയച്ചു. ഇത് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടി. ആ സമയം ഗാംഗുലി അനുഭവിച്ച അപമാനവും വേദനയും ചെറുതല്ല. പക്ഷേ, ബി.സി.സി.ഐ. ഇടപെട്ട് ഗാംഗുലിയെ സമാധാനിപ്പിച്ചു. കുറെ മാസങ്ങൾ കഴിഞ്ഞ് ഗാംഗുലി ടീമിലേക്ക് മടങ്ങിയെത്തി. രാഹുൽ ദ്രാവിഡിനു കീഴിൽ കളിച്ചു. ഗാംഗുലി ഇന്ന് ബി.സി.സി.ഐ. പ്രസിഡന്റാണ്. വിരാട് കോലി അത്ര സുഖകരമല്ലാത്തവിധം ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താകുമ്പോൾ ഗാംഗുലി ഏതുരീതിയിലാവും ഇടപെടുക? കോലിയെ പുറത്താക്കിയതിന് കാരണമെന്ത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി നിയമിച്ചു എന്ന ഒറ്റവരിയിൽ ബോർഡ് കാര്യങ്ങൾ ഒതുക്കി. അത് ശരിയായില്ല എന്ന വിമർശനം വ്യാപകമായപ്പോഴാണ് ഗാംഗുലി ചില പ്രതികരണങ്ങളുമായി രംഗത്തുവന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിക്കുന്നതിനുമുമ്പേയാണ് ഈ പുറത്താക്കൽ. ഇത് ഇന്ത്യൻ ക്രിക്കറ്റിൽ അസ്വാരസ്യങ്ങളുണ്ടാക്കി എന്നതിൽ തർക്കമില്ല. ഐ.സി.സി. കിരീടങ്ങളില്ല എന്നതാണ് കോലിക്കുമേൽ ചാർത്തുന്ന ഒരു കുറ്റം. കപിൽദേവും എം.എസ്. ധോനിയുമല്ലാതെ മറ്റേത് ഇന്ത്യൻ ക്യാപ്റ്റനാണ് ഐ.സി.സി. കിരീടമുള്ളത്. 2023-ലെ ഏകദിന ലോകകപ്പ് ഇന്ത്യയിലാണ്. കിരീടം തിരിച്ചുപിടിക്കാനുള്ള മികച്ച അവസരം. തന്റെ മേലുള്ള കളങ്കം മായ്ച്ചുകളയാൻ ആ അവസരം ഉപയോഗിക്കാമെന്ന് കോലി സ്വപ്നം കണ്ടിരിക്കണം. അതിനാണ് ബി.സി.സി.ഐ. തടയിട്ടത്. ഇത് കോലിയെ കുറച്ചൊന്നുമാകില്ല നൊമ്പരപ്പെടുത്തുക. സ്ഥാനമൊഴിയാൻ 48 മണിക്കൂർ നൽകിയെന്നും സമ്മതിക്കാതെ വന്നതോടെ പുറത്താക്കിയെന്നും വാർത്തകളുണ്ട്. ഏതായാലും ഇങ്ങനെയൊരു പുറത്താകൽ കോലി അർഹിക്കുന്നില്ല. ഏതാനുംമാസം മുമ്പുവരെ ഇന്ത്യൻ ക്രിക്കറ്റിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവായിരുന്നു കോലി. കാര്യങ്ങൾ മാറിയത് പൊടുന്നനെയാണ്. ട്വന്റി 20 നായകസ്ഥാനം ഒഴിയുമെന്ന് കഴിഞ്ഞ ലോകകപ്പിനുമുമ്പേ കോലി പ്രഖ്യാപിച്ചിരുന്നതാണ്. കോലിയുടെ ഈ തീരുമാനത്തിൽ ഇടപെട്ടിട്ടില്ലെന്ന് ഗാംഗുലി വ്യക്തമാക്കുകയുംചെയ്തു. ലോകകപ്പിലെ പരാജയത്തോടെ കോലിയെ കൈവിടുക എന്ന കഠിനതീരുമാനത്തിൽ ബി.സി.സി.ഐ. എത്തിയിരുന്നു. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമെങ്കിലും അതെത്രകാലം എന്ന് കണ്ടറിയണം. രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായി നിയമിച്ചത് കോലിക്ക് അപായസൂചനയാണ്. ക്യാപ്റ്റനെന്നനിലയിൽ കോലി ഒരു പരാജയമായിരുന്നില്ല. കോലി നയിച്ച 95 ഏകദിനങ്ങളിൽ 65-ലും ഇന്ത്യ ജയിച്ചു. 50 ട്വന്റി 20കളിൽ 30 ജയം. ഫോം വീണ്ടെടുക്കുക എന്നതാണ് കോലിക്കുമുന്നിലുള്ള വെല്ലുവിളി. രണ്ടുവർഷമായി താരത്തിന് അന്താരാഷ്ട്ര സെഞ്ചുറികളില്ല. റൺമെഷീൻ വീണ്ടും പ്രവർത്തിച്ചില്ലെങ്കിൽ ടീമിൽനിന്ന് പുറത്താവാം. മികച്ചരീതിയിൽ കളിച്ചാൽ അഞ്ചുവർഷംകൂടി അദ്ദേഹത്തിന് ക്രിക്കറ്റിൽ തുടരാനാവും. കോലിയെ സാന്ത്വനിപ്പിക്കേണ്ടതും രോഹിതിനുകീഴിൽ കളിക്കാൻ മാനസികമായി സജ്ജമാക്കേണ്ടതും ബി.സി.സി.ഐ.യുടെ ചുമതലയാണ്. Content Highlights: why rohit sharma replaced virat kohli as white-ball captain
from mathrubhumi.latestnews.rssfeed https://ift.tt/3Gt5g80
via IFTTT
Post Top Ad
Responsive Ads Here
Friday, December 10, 2021
ദൗത്യം തീരാതെ പടിയിറക്കം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment