സന്ദീപ് വധക്കേസില്‍ മൂന്ന് ദൃക്‌സാക്ഷികള്‍, കുത്തി വീഴ്ത്തിയത് ബൈക്കിലെത്തിയ യുവാക്കള്‍ കണ്ടു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Friday, December 10, 2021

സന്ദീപ് വധക്കേസില്‍ മൂന്ന് ദൃക്‌സാക്ഷികള്‍, കുത്തി വീഴ്ത്തിയത് ബൈക്കിലെത്തിയ യുവാക്കള്‍ കണ്ടു

പത്തനംതിട്ട: സി.പി.എം. എൽ.സി. സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നത് മൂന്നുപേർ കണ്ടതായി പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സന്ദീപിനെ നെടുമ്പ്രം വൈപ്പിനാരിൽ പുഞ്ചയ്ക്ക് സമീപമുള്ള ആഞ്ഞിലിപ്പറമ്പിൽ കലുങ്കിൽവെച്ച് ആക്രമിക്കുന്നത്. ഇവിടെ ബുള്ളറ്റിൽ ഇരിക്കുകയായിരുന്നു സന്ദീപ്. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ജിഷ്ണു, കൂട്ടുപ്രതികളായ പ്രമോദ്, നന്ദു, മൻസൂർ, വിഷ്ണു എന്നിവർ ചേർന്ന് ആക്രമിച്ചതിനെ തുടർന്ന് സന്ദീപ് പുഞ്ചയിലേക്ക് ചാടി. ഈ സമയം റോഡിലൂടെ ബൈക്കിൽ വന്ന മൂന്ന് യുവാക്കളാണ് സംഭവം കണ്ടതെന്ന് പോലീസ് പറയുന്നു. ബൈക്കിന്റെ വെളിച്ചത്തിൽ സന്ദീപിനെ ജിഷ്ണുവിന്റെ നേതൃത്വത്തിൽ കഠാരി ഉപയോഗിച്ച് കുത്തുന്നത് കണ്ടതായാണ് സാക്ഷി മൊഴി. കൊലപാതകവുമായി ബന്ധപ്പെട്ട് 52 സാക്ഷികളുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചാം പ്രതി വിഷ്ണുവിന്റെ ശബ്ദ സാമ്പിൾ വ്യാഴാഴ്ച പോലീസ് പരിശോധനയ്ക്കായി ശേഖരിച്ചു. തിരുവല്ലയിലെ സ്വകാര്യ കോളേജിലെ സ്റ്റുഡിയോയിൽവെച്ചാണ് സാമ്പിൾ ശേഖരിച്ചത്. കൊല നടത്തിയശേഷം രാത്രിയിൽ വിഷ്ണു സുഹൃത്തിനോട് നടത്തിയ സംഭാഷണം പുറത്തായിരുന്നു. ഇതിൽ സംഭവത്തിലുൾപ്പെട്ടവരുടെ പേരുകളും പറയുന്നുണ്ട്. വിഷ്ണുവിന്റെ ശബ്ദമാണോയെന്ന് തിരിച്ചറിയുന്നതിനാണ് പരിശോധന. സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ള വേങ്ങൽ സ്വദേശിയായ യുവാവിനെ പോലീസ് വിളിപ്പിച്ചിരുന്നു. ഇയാൾ കേസിൽ പ്രതിയാകില്ലെന്നാണ് സൂചന. സംഭാഷണത്തിൽ പരാമർശിക്കുന്ന മിഥുൻ എന്നയാളെ അഭിഭാഷകനുമായി ബന്ധപ്പെടുന്നതിനാണ് പ്രതികൾ വിളിച്ചതെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. മിഥുൻ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘാംഗമാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഒന്നാം പ്രതി ജിഷ്ണു സംഭവത്തിന് ശേഷം ചാത്തങ്കരിയിലെ സുഹൃത്തുമായും അഭിഭാഷകന്റെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. ഇയാളെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ആക്രമം നടത്തുംമുമ്പ് പ്രതികൾ ഒത്തുചേർന്നത് കുറ്റപ്പുഴയിലാണെന്ന് പോലീസ് കരുതുന്നു. അടുത്തദിവസം ഇവിടെ തെളിവെടുപ്പ് നടക്കും. വിലാസം ഉറപ്പിക്കുന്നതിനായി കാസർകോട്ടേക്ക് കൊണ്ടുപോയിരുന്ന നാലാം പ്രതി മൻസൂറിനെ തിരിച്ച് പുളിക്കീഴ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. 13 വരെയാണ് പ്രതികളുടെ കസ്റ്റഡികാലാവധി. Content Highlights: three eyewitness in sandeep murder case says police


from mathrubhumi.latestnews.rssfeed https://ift.tt/3oFgWhK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages