ഗുജറാത്തിലെ നോൺ വെജ് തട്ടുകടയടപ്പിക്കൽ: അധികാരികൾക്ക് ‘വയറുനിറയെ’ ഹൈക്കോടതിയുടെ വിമർശനം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Friday, December 10, 2021

ഗുജറാത്തിലെ നോൺ വെജ് തട്ടുകടയടപ്പിക്കൽ: അധികാരികൾക്ക് ‘വയറുനിറയെ’ ഹൈക്കോടതിയുടെ വിമർശനം

അഹമ്മദാബാദ്: മതവികാരം വ്രണപ്പെടുമെന്നപേരിൽ വഴിയരികിലെ നോൺ വെജ് തട്ടുകടകൾ നീക്കിയ അധികാരികൾക്ക് 'വയറുനിറയെ' ഹൈക്കോടതിയുടെ വിമർശനം. പിടിച്ചെടുത്ത കടകൾ 24 മണിക്കൂറിനുള്ളിൽ വിട്ടുകൊടുക്കാൻ ഉത്തരവിട്ടു. അഹമ്മദാബാദ് ഉൾപ്പെടെ നാലു കോർപ്പറേഷനുകളിൽ കഴിഞ്ഞമാസം പ്രധാന റോഡുകളുടെ വശങ്ങളിലെ നോൺ വെജ് തട്ടുകടകൾ നീക്കംചെയ്യാൻ നിർദേശം നൽകിയിരുന്നു. നോൺവെജ് ഭക്ഷ്യവസ്തുക്കൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നതാണ് പ്രധാനകാരണമായി പറഞ്ഞത്. ഇതിനെതിരേ അഹമ്മദാബാദിലെ തെരുവുകച്ചവടക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. രൂക്ഷമായ ഭാഷയിലാണ് കോടതി അധികൃതരെ വിമർശിച്ചത്. “എന്താണ് നിങ്ങളുടെ പ്രശ്നം.? നിങ്ങൾക്ക് മത്സ്യ, മാംസ ഭക്ഷണം ഇഷ്ടമല്ലായിരിക്കും. പക്ഷേ, ഞാൻ പുറത്തുപോയി എന്താണ് കഴിക്കേണ്ടതെന്നുപറയാൻ എന്താണ് അവകാശം...? ആളുകൾ മുട്ട കഴിക്കരുതെന്ന് അധികാരത്തിലുള്ള പാർട്ടി പറഞ്ഞാൽ നിങ്ങളുടനെ ഈ കടകൾ എടുത്തുനീക്കുമോ..? ആളുകൾ എന്തുകഴിക്കണമെന്ന് നിങ്ങൾ തീരുമാനിച്ചുകളയുമോ..? എവിടെ മുനിസിപ്പൽ കമ്മിഷണർ..?'' -ജസ്റ്റിസ് ബിരൻ വൈഷ്ണവ് സർക്കാരിന്റെയും കോർപ്പറേഷന്റെയും അഭിഭാഷകരോട് ചോദിച്ചു. അങ്ങനെയൊരു സമീപനമില്ലെന്നും പൊതുഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന തട്ടുകടകൾ നീക്കംചെയ്തിട്ടേയുള്ളൂവെന്നും കോർപ്പറേഷൻ മറുപടി നൽകി. അതിൽ തെറ്റില്ലെന്നും എന്നാൽ, സസ്യ-സസ്യേതര വിവേചനം പാടില്ലെന്നും കോടതി ഉത്തരവിട്ടു. വഴിയരികിൽ മുട്ട വിൽക്കുന്നത് ഇഷ്ടമല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ ചാടിപ്പുറപ്പെടരുതെന്നും ഓർമിപ്പിച്ചു. പരാതിക്കാർ കോർപ്പറേഷനെ സമീപിച്ചാൽ നിയമനടപടികൾ പൂർത്തിയാക്കി ഒരുദിവസത്തിനകം സാമഗ്രികൾ വിട്ടുനൽകാനും നിർദേശിച്ചു. കോർപ്പറേഷനുകളുടെ നീക്കം വിമർശനത്തിനിടയാക്കിയപ്പോൾത്തന്നെ ബി.ജെ.പി. നേതൃത്വം ഇടപെട്ടിരുന്നു. നോൺ വെജ് വിൽപ്പനയ്ക്ക് സംസ്ഥാനത്ത് തടസ്സമില്ലെന്ന് മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വ്യക്തമാക്കി. ഇതോടെ ബി.ജെ.പി. ഭരിക്കുന്ന നാലുകോർപ്പറേഷനുകളും നിലപാടുമാറ്റുകയും ചെയ്തിരുന്നു. കൈയേറ്റം ഒഴിപ്പിക്കുകയേ ചെയ്തിട്ടുള്ളൂവെന്നായി വിശദീകരണം. ഇതുതന്നെയാണ് കോടതിയെയും അറിയിച്ചത്. Content Highlights:Gujarat non-veg food High court


from mathrubhumi.latestnews.rssfeed https://ift.tt/3DCfCQZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages