കണ്ണൂർ: 'എന്നെ വൈസ് ചാൻസലറായി വീണ്ടും നിശ്ചയിച്ചത് ചാൻസലർ കൂടിയായ ഗവർണറാണ്. എന്റെ സേവനം ആവശ്യമില്ലെങ്കിൽ അദ്ദേഹത്തിന് എന്നെ പിൻവലിക്കാം'-മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ: വൈസ് ചാൻസലറായുള്ള താങ്കളുടെ പുനർനിയമനം വൻ വിവാദമായിരിക്കുകയാണല്ലോ. എന്താണ് പ്രതികരണം. എന്റെ സേവനകാലാവധി അവസാനിച്ച് ഞാൻ ഡൽഹി ജാമിയ മിലിയ യൂനിവേഴ്സിറ്റിയിൽ ചേരാൻ നിശ്ചയിച്ചതാണ്. പുറപ്പെടാൻ നിശ്ചയിച്ച ദിവസം വൈകുന്നേരം നാലുമണിക്കാണ് എന്നെ വി.സി.യായി വീണ്ടും നിയമിച്ച് ചാൻസലർ കൂടിയായ ഗവർണറുടെ ഉത്തരവ് കിട്ടുന്നത്. ഇത് ഞാൻ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തതല്ല. അപ്രതീക്ഷിതമായി വീണ്ടും വി.സി.യായി നിയമനം കിട്ടിയപ്പോൾ, തുടങ്ങിവെച്ച പ്രവർത്തനങ്ങൾ തുടരാമല്ലോ എന്നാണ് തോന്നിയത്. നിയമന ഉത്തരവ് കിട്ടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ, ചുമതലയേറ്റതിന്റെ രേഖകൾ ആവശ്യപ്പെട്ട് രാജ്ഭവനിൽനിന്ന് ഉത്തരവും കിട്ടി. ചാൻസലർതന്നെ പുനർനിയമനത്തിനെതിരേ പരസ്യമായി രംഗത്ത് വന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ഇതിനെക്കുറിച്ചൊന്നും ഞാൻ പ്രതികരിക്കാനാഗ്രഹിക്കുന്നില്ല. എന്നെക്കാൾ നന്നായി നിയമങ്ങൾ അറിയുന്ന ആളും ജനപ്രതിനിധിയായും കേന്ദ്രമന്ത്രിയായുമൊക്കെ ദീർഘകാലം പ്രവർത്തിച്ച ആളുമാണ് അദ്ദേഹം. എന്റെ സേവനം വേണ്ടെങ്കിൽ അദ്ദേഹത്തിന് എന്നെ സ്ഥാനത്തുനിന്ന് നീക്കാമല്ലോ. ഞാൻ ഇക്കാര്യത്തിൽ ആർക്കും അപേക്ഷ കൊടുത്തിട്ടില്ല. വി.സി.മാർക്ക് പുനർനിയമനമെന്നത് രാജ്യത്ത് ആദ്യത്തെ സംഭവമല്ല. ഇന്ത്യയിൽ ഇത്തരത്തിൽ ഒട്ടേറെ സർവകലാശാലയിൽ നടന്നിട്ടുണ്ട്. കേരളത്തിലും നടന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദുവാണ് താങ്കളെ പുനർനിയമിക്കാൻ ശുപാർശചെയ്തത് എന്ന് വാർത്തയുണ്ടല്ലോ അങ്ങനെയാണെങ്കിൽത്തന്നെ അതിൽ എന്താണ് തെറ്റ്? അവർ ഉന്നത വിദ്യാഭ്യാസമന്ത്രി മാത്രമല്ല, സർവകലാശാലയുടെ പ്രോ ചാൻസലർ കൂടിയാണ്. താങ്കളുടെ രാജി ആവശ്യപ്പെട്ട് സമരങ്ങൾ നടക്കുകയാണ്. എന്താണ് പറയാനുള്ളത് സമരം ചെയ്യാനുള്ള ആരുടെ അവകാശത്തെയും ചോദ്യംചെയ്യുന്നില്ല. എന്നാൽ, ഉത്തരകേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ പരിപോഷിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്തുകൊണ്ടിക്കുന്ന സമയമാണിത്. കഴിഞ്ഞ 'നാക്' അക്രഡിറ്റേഷനിൽ ഇരട്ടിനേട്ടം കൈവരിക്കാൻ സാധിച്ചു. ഈ പ്രവർത്തനങ്ങളെ ക്ഷീണിപ്പിക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന അപേക്ഷയേയുള്ളൂ. ചില അധ്യാപക നിയമനങ്ങൾ വിവാദമായതെങ്ങനെയാണ് ചൊവ്വാഴ്ചത്തെ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ച മൂന്നുപേരുടേത് ഉൾപ്പെടെ, 30 അധ്യാപകരെ അടുത്തകാലത്ത് നിയമിച്ചു. യു.ജി.സി.യുടെ അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ നിയമനങ്ങളും നടത്തിയത്. എല്ലാവരും ഉയർന്ന യോഗ്യതകളുള്ളവർ. അതിൽ ഒരാളുടെ നിയമനകാര്യം മാത്രം എങ്ങനെ വിവാദമായി എന്നാണ് എന്റെയും ചോദ്യം. ഉദ്യോഗാർഥികളുമായി ഒരു മുൻ പരിചയവുമില്ലാത്ത അതിപ്രഗല്ഭർ ഉൾപ്പെട്ട സമിതിയാണ് അവരെ അഭിമുഖം നടത്തി മാർക്കിട്ടത്. വിവാദമായ ആളുടെ നിയമനം നിയമപരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്. നിയമനം നടത്തിയെന്ന് മാധ്യമങ്ങളിൽ വന്ന ഒരു എം.എൽ.എ.യുടെ ഭാര്യ ഇപ്പോഴും മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതനത്തിലാണ് ജോലിചെയ്യുന്നത്. content highlights:kannur vice chancellor dr gopinath raveendran interview
from mathrubhumi.latestnews.rssfeed https://ift.tt/3DVbVpG
via IFTTT
Post Top Ad
Responsive Ads Here
Tuesday, December 14, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മാധ്യമ വാർത്തകൾ കണ്ട് രാജിവെക്കാനില്ല; എന്റെ സേവനം വേണ്ടെങ്കിൽ പുറത്താക്കട്ടെ - കണ്ണൂർ വി.സി.
മാധ്യമ വാർത്തകൾ കണ്ട് രാജിവെക്കാനില്ല; എന്റെ സേവനം വേണ്ടെങ്കിൽ പുറത്താക്കട്ടെ - കണ്ണൂർ വി.സി.
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment