വീട്ടമ്മയെ കാണാതായിട്ട് ഒരുമാസം, തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ഭര്‍ത്താവും മകളും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, December 14, 2021

വീട്ടമ്മയെ കാണാതായിട്ട് ഒരുമാസം, തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ഭര്‍ത്താവും മകളും

തിരുവനന്തപുരം:ഓമന വരുന്നതും നോക്കി വഴിക്കണ്ണുകളുമായി ഈ കുടുംബം കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. പൂവാർ മാവിളക്കടവ് കഞ്ചാംപഴിഞ്ഞി തെക്കേവിള വീട്ടിൽ ക്രിസ്തുദാസിന്റെ ഭാര്യ ഓമന (58) യെയാണ് കഴിഞ്ഞ 14-മുതൽ കാണാതായത്. വിറകു ശേഖരിക്കാൻ വീട്ടിൽനിന്നിറങ്ങിയ ഒാമന തിരിച്ചുവന്നില്ല.അർബുദ രോഗിയായ മകൾ ഹൃദ്രോഗിയായ അച്ഛനോടൊപ്പം ദിവസങ്ങളായി അമ്മവരുന്നതും കാത്തിരിക്കുകയാണ്. ശക്തമായ മഴയിൽ നെയ്യാർ കരകവിഞ്ഞൊഴുകിയ ദിവസമാണ് ഓമനയെ കാണാതാവുന്നത്. വിറക് ശേഖരിക്കാൻ പുലർച്ചെ ഓമന പുറത്തുപോയതാണെന്ന് കുടുംബം പറയുന്നു. പതിവ് സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനാൽ അന്വേഷണം തുടങ്ങി. നെയ്യാറിന്റെ കരയിൽ ഓമനയുടെ ചെരുപ്പ് കണ്ടെത്തി. പുലർച്ചെ നെയ്യാറിൽ കുളിക്കുന്ന ശീലവും ഓമനയ്ക്ക് ഉണ്ടായിരുന്നു. ഒഴുക്കിൽപ്പെട്ടായിരിക്കാം എന്ന സംശയത്തിൽ പൂവാർ പോലീസും ഫയർ ഫോഴ്സും നാലുദിവസത്തോളം ആറ്റിൽ തിരച്ചിൽ നടത്തി. മാവിളക്കടവ് എക്സൈസ് ചെക് പോസ്റ്റിലെ പാർട്ട് ടൈം സ്വീപ്പറായിരുന്നു ഓമന. രോഗബാധിതനായ ഭർത്താവിനേയും മകളേയും സംരക്ഷിക്കാൻ മാവിളക്കടവിൽ തട്ടുകട ആരംഭിച്ചെങ്കിലും കോവിഡ് വന്നതോടെ കട പൂട്ടേണ്ടിവന്നു. ഓമനയുടെ മകൾ സജിതയ്ക്ക് വർഷങ്ങൾക്കു മുൻപ് തലയിൽ അർബുദം ബാധിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് 2014-ൽ ശരീരത്തിന്റെ ഇടതുഭാഗം തളർന്നു. ചികിത്സ തുടരുന്നതിനിടെയാണ് ക്രിസ്തുദാസിന് ഹൃദ്രോഗം വന്നത്. തുടർന്ന് ഓമന മാനസിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. ഭർത്താവിന്റെയും മകളുടെയും മരുന്നിനും ആഹാരത്തിനും വഴി കണ്ടെത്താനുള്ള ഓട്ടത്തിനിടെയാണ് ആകസ്മികമായി ഓമനയെ കാണാതാവുന്നത്. ഇത് കുടുംബത്തെയാകെ ഉലച്ചിരിക്കുകയാണ്. എങ്കിലും പ്രതീക്ഷയോടെ ഓമനയുടെ വരവും കാത്തിരിക്കുകയാണ് അവർ. കഞ്ചാംപഴിഞ്ഞി സ്വദേശി ഓമനയെ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൂവാർ എസ്.ഐ. ജോസ് പറഞ്ഞു. സംഭവ ദിവസം നെയ്യാറിൽ ക്രമാതീതമായ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നതിനാലാണ് ആറ്റിൽ വ്യാപകമായി തിരച്ചിൽ നടത്തിയത്. ആറിലെ വെള്ളം കുറഞ്ഞശേഷവും നിരവധിതവണ പോലീസ് പരിശോധനകളും നടത്തി. ഇതോടൊപ്പം തമിഴ്നാട് ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനിലും അറിയിപ്പുകളും നൽകി ഓമനയെ കണ്ടെത്താനുള്ള പരിശോധനകളും അന്വേഷണങ്ങളും നിലവിൽ നടന്നുകൊണ്ടിരിക്കുയാണെന്നും എസ്.ഐ. പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3F1NoRh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages