പ്രതീകാത്മകചിത്രം| Photo: AFP തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി പി.ജി. ഡോക്ടർമാർ നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല. പരിഹാരമാർഗങ്ങളിൽ ഒരുറപ്പും ലഭിക്കാത്തതിനാൽ പി.ജി. ഡോക്ടർമാർ 14-ാം ദിവസവും സമരം തുടർന്നു. അഞ്ചാം ദിവസവും അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ച് നടത്തിയ സമരത്തിൽ മെഡിക്കൽ കോളേജിലെത്തിയ രോഗികൾ വലഞ്ഞു. അടിയന്തരമായ ശസ്ത്രക്രിയകൾ മാത്രമാണ് നടത്തിയത്. വിവിധ മെഡിക്കൽ കോളേജുകളിലായി കൂടുതൽ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി സർക്കാർ നിയമിച്ചു. 24 മണിക്കൂറിന് ശേഷം ഹൗസ് സർജന്മാരും ഡ്യൂട്ടിയിൽ കയറി. പി.ജി. അസോസിയേഷൻ നേതാക്കൾ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡയറക്ടർ, ജോ. ഡയറക്ടർ എന്നിവരുൾപ്പെടെ വീണ്ടും ചർച്ചനടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കുക, സമരം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുക, നാലുശതമാനം സ്റ്റൈപൻഡ് വർധന നടപ്പാക്കുക, നീറ്റ് പി.ജി. പ്രവേശനം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ കേരള ഗവ. മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ നേതാക്കൾ വീണ്ടും ഉന്നയിച്ചു. സമരം നടക്കുന്നതറിഞ്ഞ് മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എല്ലായിടത്തും ഒ.പി. സമയം നീട്ടുകയും ചെയ്തു. സർക്കാർ ഡോക്ടർമാർ സമരം തുടരുന്നു ശമ്പളപരിഷ്കരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. ചൊവ്വാഴ്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം കെ.ജി.എം.ഒ.എ. മുൻ സംസ്ഥാന സെക്രട്ടറി ഡോ. ദിനേഷ് ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ഡോ. പ്രശാന്ത്, ഡോ. പി.കെ. സുനിൽ, ഡോ. ദിലീപ് കുമാർ, ഡോ. ദീപ, ഡോ. അനില കുമാരി. ഡോ. സൈന മേരി, ഡോ. ദീപ കുമാർ, ഡോ. അനൂപ് തുളസി, ഡോ. സായിഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. content highlights:pg doctors will continue strike
from mathrubhumi.latestnews.rssfeed https://ift.tt/3DTI8xB
via IFTTT
Post Top Ad
Responsive Ads Here
Tuesday, December 14, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ചർച്ചയിൽ തീരുമാനമായില്ല; പി.ജി. ഡോക്ടർമാർ സമരം തുടരും
ചർച്ചയിൽ തീരുമാനമായില്ല; പി.ജി. ഡോക്ടർമാർ സമരം തുടരും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment