അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സഞ്ചാരിക്ക് പരിക്ക് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, December 14, 2021

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സഞ്ചാരിക്ക് പരിക്ക്

അതിരപ്പിള്ളി : വിനോദസഞ്ചാരമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വെള്ളച്ചാട്ടത്തിന് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന കോതമംഗലം കുട്ടമ്പുഴ സ്വദേശി പയ്യാലയിൽ ബേബിയുടെ മകൻ അലനാ(26)ണ്‌ പരിക്കേറ്റത്. സുഹൃത്തുക്കളായ മൂന്നുപേർ രാവിലെ റിസോർട്ടിന്റെ സ്ഥലത്ത് നടക്കാനിറങ്ങിയപ്പോൾ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പുഴയോരത്ത് കാടിനുള്ളിൽ നിൽക്കുന്ന ആനയെ കണ്ട് ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഓടുന്നതിനിടെ വീണപ്പോൾ പിറകെ വന്ന ആന തുമ്പിക്കൈകൊണ്ട് അലനെ അടിച്ചുതെറിപ്പിച്ചു. കൂടെയുണ്ടായിരുന്നവർ ബഹളംവെച്ചപ്പോൾ ആന മാറിപ്പോയതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ അലനെ ചാലക്കുടി സെയ്‌ന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെയാണ് സംഭവം. വെള്ളച്ചാട്ടത്തിന്റെ താഴെ വനസംരക്ഷണസമിതി കാവൽക്കാരുടെ ഷെഡ്ഡിന്റെ പരിസരത്തും ആന എത്തിയിരുന്നു. മൂന്നുവർഷംമുൻപ് ഈ റിസോർട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണിരുന്നു. മണ്ണുമാന്തിയന്ത്രം എത്തിച്ച് കിണർ ഇടിച്ചാണ് ആനയെ കയറ്റി കാട്ടിലേക്ക് വിട്ടത്. സ്ഥിരമായി കാട്ടാനയിറങ്ങുന്ന മേഖലയിൽ സൗരോർജവേലിയോ മറ്റ് സുരക്ഷാസംവിധാനങ്ങളൊ ഇല്ലാതെയാണ് അതിരപ്പിള്ളി മേഖലയിലെ പല റിസോർട്ടുകളുടെയും പ്രവർത്തനം. കാട്ടാനയുടെ ആക്രമണമുണ്ടായ മേഖലയിൽ ചാർപ്പ റേഞ്ചിലെ വനപാലകർ പരിശോധന നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/3DZEdzo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages