ഒമിക്രോൺ: മരണങ്ങൾ കൂടിയേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, December 14, 2021

ഒമിക്രോൺ: മരണങ്ങൾ കൂടിയേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ.

ജനീവ: ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നതിന് കോവിഡ് ഒമിക്രോൺ വകഭേദം കാരണമായേക്കുമെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.).ആഗോളതലത്തിൽ വകഭേദം ബാധിച്ചവരുടെ എണ്ണം വർധിച്ചതായും ഡബ്ല്യു.എച്ച്.ഒ. പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വകഭേദത്തെ സംബന്ധിച്ച നിഗമനങ്ങളിലെത്താൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണ്. ഇതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ വിവരങ്ങൾ പങ്കുവെക്കണമെന്ന് രാജ്യങ്ങളോട് ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ടു.ഒമിക്രോണിനെതിരേ വാക്സിന്റെ ഫലപ്രാപ്തി കുറയുമെന്ന് ഡബ്ല്യു.എച്ച്.ഒ. നേരത്തേ വ്യക്തമാക്കിയിരുന്നു. ലോകത്ത് 27.12 കോടി രോഗികൾലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 27.12 കോടി കടന്നു. 53.32 ലക്ഷം പേർ മരിച്ചു. 24.39 കോടി പേർ രോഗമുക്തി നേടി. തിങ്കളാഴ്ച 4.76 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 5244 പേർ മരിച്ചു. യു.എസ്., ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ബ്രിട്ടൻ, റഷ്യ, തുർക്കി, ഫ്രാൻസ്, ജർമനി, ഇറാൻ, അർജന്റീന രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.


from mathrubhumi.latestnews.rssfeed https://ift.tt/3yqjsvN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages