പക്ഷിപ്പനി; കരുവാറ്റയിൽ ഇന്ന് 22,000 താറാവുകളെ കൊല്ലും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, December 14, 2021

പക്ഷിപ്പനി; കരുവാറ്റയിൽ ഇന്ന് 22,000 താറാവുകളെ കൊല്ലും

ഹരിപ്പാട് : കരുവാറ്റയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ബുധനാഴ്ച 22,000 താറാവുകളെ കൊല്ലാൻ തീരുമാനം. മൃഗസംരക്ഷണവകുപ്പും ഗ്രാമപ്പഞ്ചായത്തും സഹകരിച്ചാണ് നടപടി. ഒരാഴ്ചമുൻപെടുത്ത സാംപിളിൽ രോഗബാധ സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. ഇതിനോടകം കരുവാറ്റയിൽ മാത്രമായി അയ്യായിരത്തിലധികം താറാവുകൾ ചത്തിട്ടുണ്ട്. ഓരോ കർഷകനും ദിനംപ്രതി 400 മുതൽ 600 വരെ താറാവുകളെ നഷ്ടപ്പെടുന്നുണ്ട്. 120 ദിവസത്തോളം പ്രായമുള്ള താറാവുകളാണ് കരുവാറ്റയിലുള്ളത്. ഒരുമാസത്തിനുശേഷം മുട്ടയിട്ടുതുടങ്ങുമായിരുന്നു. ക്രിസ്മസിന് ഇറച്ചിക്കു വിൽക്കാമെന്നു കർഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതദുരന്തം കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. താറാവുകൾ കൂട്ടത്തോടെ ചാകുന്നത് പക്ഷിപ്പനി നിമിത്തമാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിരുന്നില്ല. കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ വളർത്തിവന്ന താറാവുകളെ മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാതെ കർഷകർ സംരക്ഷിച്ചു വരുകയായിരുന്നു. കരുവാറ്റയിലെ നാലുകർഷകരുടെ താറാവുകൾക്കാണ് ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. മറ്റു നാലുപേരുടെ താറാവുകളുടെ സാംപിൾ തിങ്കളാഴ്ച ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലംവരുന്നതോടെ രോഗബാധയുടെ വ്യാപ്തി കൂടുമെന്നാണു കർഷകർ ഭയപ്പെടുന്നത്. ആറ്റുമാലിൽ രാജു, പനമ്പട്ടയിൽ ഹരിക്കുട്ടൻ, ആന്റോ, പുല്ലമ്പാത്തേരിൽ സന്തോഷ് എന്നിവരുടെ താറാവുകളെയാണ് ബുധനാഴ്ച കൊല്ലുന്നത്. ശരാശരി 5,000 താറാവുകളെ വീതമാണ് ഇവർ വളർത്തിയിരുന്നത്. കൊച്ചുപറമ്പിൽ ദേവരാജൻ, മീഞ്ചാലിൽ ചന്ദ്രൻ എന്നിവരുടെ താറാവുകളാണ് കരുവാറ്റയിൽ ഇനിയുള്ളത്. രണ്ടുപേർക്കുംകൂടി ഇരുപതിനായിരത്തിലധികമുണ്ട്. കഴിഞ്ഞദിവസം ഇവരുടെ താറാവുകളുടെ സാംപിളാണു ശേഖരിച്ചത്.കഴിഞ്ഞവർഷം കൊന്നത് 35,000 താറാവുകളെകരുവാറ്റയിൽ കഴിഞ്ഞ സീസണിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മുപ്പത്തയ്യായിരത്തിലധികം താറാവുകളെയാണ് അന്ന് രണ്ടുഘട്ടമായി കൊന്നത്. കേന്ദ്രസംഘമുൾപ്പെടെ കരുവാറ്റയിലെത്തി തെളിവെടുപ്പുനടത്തിയിരുന്നു. രോഗബാധ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പധികൃതർ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല. താറാവുകളെ കൊന്നതിനും ശാസ്ത്രീയമായി സംസ്കരിച്ചതിനുമുള്ള ചെലവ് ഗ്രാമപ്പഞ്ചായത്താണ് വഹിച്ചത്. 2.25 ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തിന് ഈയിനത്തിൽ ചെലവായി. സർക്കാരിൽനിന്ന്‌ ഈ പണം പഞ്ചായത്തിന് ഇതുവരെയും മടക്കി നൽകിയിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3oXl0Kk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages