യോഗി മോദിക്കൊപ്പം കുളിക്കാതിരുന്നത് ഗംഗ മലിനമായതിനാൽ -അഖിലേഷ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, December 14, 2021

യോഗി മോദിക്കൊപ്പം കുളിക്കാതിരുന്നത് ഗംഗ മലിനമായതിനാൽ -അഖിലേഷ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പരിഹാസവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനത്തെ നദികളൊന്നും ശുദ്ധമല്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അതുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഗംഗയിൽ കുളിക്കാതിരുന്നതെന്നും അഖിലേഷ് പറഞ്ഞു. തിങ്കളാഴ്ച കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനത്തിനായി വാരാണസിയിലെത്തിയ പ്രധാനമന്ത്രി ഗംഗാസ്നാനം നടത്തിയിരുന്നു. എന്നാൽ, ഈ സമയം ആദിത്യനാഥ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നില്ല. ഉദ്ഘാടനത്തിനുപിന്നാലെ അഖിലേഷ് പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചിരുന്നു. കാശിയിൽ ആളുകൾ അവരുടെ അവസാനദിനങ്ങൾ ചെലവഴിക്കാനാണ് വരുന്നതെന്നാണ് അദ്ദേഹം പരിഹസിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/31VhxU5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages